ഇങ്ങിനെയും ഒരു ക്ഷേത്രംനവപുരം മതാതീത ദേവാലയം അഥവാ നവപുരം പുസ്തകപ്രതിഷ്ഠാ ക്ഷേത്രം
ചെറുപുഴ: കണ്ണൂർ ജില്ലയിലെ ചെറുപുഴയ്ക്കടുത്ത് പ്രാപ്പൊയിൽ-കക്കോട്ട് ഒരു മതാതീത ക്ഷേത്രത്തിനു തറക്കല്ലിട്ടു.സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും പീയെൻസ് കോളേജ് പ്രിൻസിപ്പലും സപര്യ സാംസ്കാരിക സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രാപ്പൊയിൽ നാരായണൻ മാസ്റ്റരുടെ നൂതന ആശയം പ്രാവർത്തികമായി ‘
.കക്കോട്ടെ കുന്നിൻ മുകളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടര മണിക്കുള്ള മുഹൂർത്തത്തിൽ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം പുരോഹിതൻമാരും ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ചേർന്ന് നാലു മൂലയ്ക്ക് മൂലക്കല്ലുകൾ സ്ഥാപിച്ചു.
മാത്രമല്ല ക്ഷേത്രത്തിന്റെ കിഴക്ക് , വലത് വശത്ത് ചെറുശ്ശേരി മണ്ഡപവും സ്ഥാപിക്കും.കേരളത്തിന്റെ സാംസ്കാരിക രംഗത്തെ ഒരു പുതിയ കാൽവെപ്പാണ് നവപുരം മതാതീത ദേവാലയം അഥവാ നവപുരം പുസ്തകപ്രതിഷ്ഠാ ക്ഷേത്രം.