മെമു സർവീസ്: മംഗളൂരു വരെ നീട്ടണം; വടക്കൻ മേഖലയെ അവഗണിച്ചതിൽ
വ്യാപക പ്രതിഷേധം
പാലക്കുന്ന് : ഷൊർണ്ണൂരിൽ നിന്ന് ആരംഭിക്കുന്ന മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) സർവീസ് മംഗളൂർ വരെ ഓടിക്കാതെ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നതിൽ വ്യാപക പ്രതിഷേധം. യാത്ര അവസാനിപ്പിച്ച് കണ്ണൂരിൽ 8 മണിക്കൂർ തളച്ചിടുന്ന വണ്ടി മംഗളൂർ വരെ നീട്ടിയാൽ അതു വടക്കൻ മേഖലയിലെ യാത്രക്കാർക്ക് ഏറെ ഉപകാരമെന്നതിലുപരി റയിൽവേക്ക് അധിക വരുമാനം കൂടിയാകും. വടക്കൻ മേഖലയെ പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ യാത്രക്കാരോട് റെയിൽവേയുടെ ഈ അവഗണനക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. നിലവിലുള്ള പാസഞ്ചർ ബോഗികൾ പോലും സ്ക്രാപ്പ് ചെയ്യാനാണ് തീരുമാനമെന്നിരിക്കെ കണ്ണൂരിന് വടക്കോട്ട് ഇനി പാസഞ്ചർ ട്രൈനുകൾ ഇല്ലാത്ത അവസ്ഥവരും. ഗ്രേഡ് കുറഞ്ഞ സ്റ്റേഷനുകൾ ഇനി നോക്കുകുത്തിയാകുമെന്നും വിവിധ സാമൂഹിക, കായിക, സംസ്കാരിക, സമുദായിക സംഘടനകളും കൂട്ടായ്മകളും ആശങ്കപ്പെടുന്നു. ഷൊർണുർ-കണ്ണൂർ മെമു സർവീസ് മംഗളൂരിലേക്കോ കാസർകോട്ടേക്കോ നീട്ടണമെന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ കൂട്ടായ്മകൾ, കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്, കോട്ടിക്കുളം വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി പാലക്കുന്ന് യൂണിറ്റ്, പാലക്കുന്ന് ലയൺസ് ക്ലബ്, തൃക്കണ്ണാട് ത്രയംബകേശ്വ ക്ഷേത്ര ട്രസ്റ്റി ബോർഡ്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി,
ജെസിഐ പാലക്കുന്ന്, റെഡ് വേൾഡ് കൊപ്പൽ, പാലക്കുന്ന് വെറ്ററൻസ്, കോട്ടിക്കുളം ഇസ്ലാമിക് സോഷ്യൽ വെൽഫയർ അസോസിയേഷൻ, സ്റ്റേജ് ആർട്ടിസ്റ്സ്-വർക്കേഴ്സ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി, പൂബാണംകുഴി മട്ടയ്ങ്ങാനം കഴകം ക്ഷേത്ര ഭരണ സമിതി, കരിപ്പോടി തിരൂർ മുച്ചിലോട്ട് ക്ഷേത്ര ഭരണ സമിതി, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര ഭരണ സമിതി, ബേക്കലം കുറുംബ ഭഗവതി ക്ഷേത്ര ഭരണ സമിതി, കീഴുർ കളരിയമ്പലം കമ്മിറ്റി, പാലക്കുന്ന് കഴകം ഭഗവതി സേവാ സിമെൻസ് അസോസിയേഷൻ, ആറാട്ട്കടവ് എകെജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ആറാട്ട് കടവ് ഫ്രണ്ട്സ് ക്ലബ്, ഉദുമ യൂത്ത് കോർഡിനേഷൻ കമ്മിറ്റി, ജനശ്രീ സുസ്ഥിര വികസന മിഷൻ, പള്ളം വിക്ടറി ക്ലബ്, എൻ.എസ്. എസ്. കരിപ്പോടി യോഗം, എസ്.എൻ.ഡി.പി. യോഗം ഉദുമ യൂണിയൻ, പ്രവാസി കോൺഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി, തിരുവക്കോളി ടാസ്ക് ക്ലബ്, പു.ക.സ പാലക്കുന്ന്, പാലക്കുന്ന് ബ്രദർഴ്സ് ക്ലബ്, ഉദുമ, പാലക്കുന്ന് വാട്സ്ആപ് കൂട്ടായ്മകൾ, ജെസിഐ പാലക്കുന്ന്, ജില്ലാ ഇന്ദിരാജി കൾച്ചറൽ ആൻഡ് പാലിയേറ്റീവ് ഫോറം, പരിവാർ പാലക്കുന്ന്, നാടക് കാഞ്ഞങ്ങാട് മേഖല കമ്മിറ്റി തുടങ്ങിയ സംഘടനകളും കൂട്ടായ്മകളും ആവശ്യപ്പെടുന്നു. പരശുറാം എക്സ്പ്രസ്സ്, തിരുവനന്തപുരം എക്സ്പ്രസ്സ് വണ്ടികൾ തുടക്കത്തിൽ കണ്ണൂർ വരെ മാത്രമേ ഓടിയിരുന്നുവെങ്കിലും ശക്തമായ ഇടപെടലുകൾക്ക് ശേഷമാണ് പിന്നീട് മംഗളൂരിലേക്ക് നീട്ടിയതെന്നും സംസ്ഥാനത്തെ വടക്കൻ ഭാഗങ്ങളെ റെയിൽവേ അവഗണിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂട്ടായ സമരമുറകളുമായി മുന്നോട്ടിറങ്ങുമെന്നവർ മുന്നറിയിപ്പ് നൽകുന്നു.