കുംഭമാസ ബലിതർപ്പണം
100 പേരിൽ ഒതുങ്ങും
പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ കുംഭത്തിലെ ബലിതർപ്പണം 13ന് നടക്കും. നിലവിലെ സാഹചര്യത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന 100 പേർക്കു മാത്രമെ ബലിതർപ്പണത്തിന് അവസരമുണ്ടാവുകയുള്ളൂ. മൂന്ന് പേർ വീതം തർപ്പണത്തിൽ പങ്കെടുക്കാം.