എറണാകുളം : ഡോളര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീര്‍ക്കര്‍ ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്ന അതിശയോക്തി കലർന്ന റിപ്പോര്‍ട്ട് ആണ് കസ്റ്റംസ് വെളിപ്പെടുത്തുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷിന്‍്റെ രഹസ്യമൊഴിയുടെ മുഖവിലക്കെടുത്താണ് മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാൽ ഇത് സാധുകരിക്കുന്ന തെളിവുകൾ ഹാജരാക്കിയിട്ടില്ലേ , കോണ്‍സുല്‍ ജനറലിന്‍്റെ സഹായത്തോടെ ഡോളര്‍ കടത്തിയെന്നാണ് സ്വപ്ന നല്കിയ രഹസ്യമൊഴി സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയിലാണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ക്കടത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വ്യക്തത വരുത്തേണ്ടതായി വരുമെന്നാണ് സുചന . അതേസമയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകം തുടങ്ങിയതായി സി പി ഐ എം പറയുന്നു ,സ്വപ്ന സുരേഷ് എന്ത് പറഞ്ഞു എന്ന് നോക്കിയല്ല മുഖ്യമന്ത്രിയെ ജനം വിലയിരുത്തുന്നതെന്നും കസ്റംസിന്റെ സമാന രീതിയിലുള്ള കളികൾ തദേശ തിരഞ്ഞെടുപ്പിൽ ജനം തള്ളിയതാണെന്നും സി പി ഐ എം പറഞ്ഞു , തെളിവുകൾ ചോദിച്ചാൽ കേന്ദ്ര പിണയാളുകൾക്ക് ബ… ബ …ബ്ബ മറുപടി മാത്രമാണ് ഉള്ളതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു .