കർഷകർ പുകയില കൃഷി നിർത്തുന്നു.
അന്യമാകുന്നത് കാസർകോടൻ പു ക യില
ബേക്കല്: കാസർഗോഡ് ജില്ലയിലെ പള്ളിക്കര, കുണിയ തുടങ്ങി യ പ്രദേശങ്ങൾ ഒരു കാലത്ത് അറിയപ്പെട്ടത് ചപ്പ് എന്ന് നാടൻ ഭാഷയിൽ അറിയപ്പെടുന്ന പുകയില കൃഷിയിലൂടെയാണ്. അത്ര മാത്ര കർഷകർ പുകയില കൃഷി ചെയ്ത് ജീവിച്ചിരുന്നു.
1970 കാലഘട്ടത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനി ടൺ കണക്കിന് പുകയില മംഗലാപുരം, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുകയില കയറ്റി അയച്ചിരുന്നു. പള്ളിക്കര റെയിൽവെ സ്റ്റേഷനാണ് പ്രധാമായും ഇതിന് വേണ്ടി ഉപയോഗിച്ചത്. ഒരു കാലത്ത് തീവണ്ടി യാത്രക്കാർക്ക് പള്ളിക്കരയിൽ കിലോമീറ്ററോളം പരന്ന് കിടക്കുന്ന പുകയില പാടത്തിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാമായിരുന്നു. ഇന്ന് അതെല്ലാം അന്യമായിക്കൊണ്ടിരിക്കുകയാണ്.
ടൂറിസം അധികാരികൾ കർഷകരിൽ നിന്ന് പള്ളിക്കര കടല് തീരം ചുളുവിലക്ക് തട്ടിയടുത്ത് പാർക്കെന്ന പേരിൽ കോൺഗ്രീറ്റ് കാടുകളാക്കി മാറ്റി. കടപ്പുറത്ത് പൂഴിയിൽ കൃഷി ചെയ്യുന്നത് കൊണ്ട് പൊയ്യ ചപ്പൂം കുണിയ പനയാൽ ഭാഗത്ത് കൃഷി ചെയ്യുന്നത് കൊണ്ട് കുണിയ ചപ്പും എന്നീ രണ്ട് തരത്തിലാണ് അറിയപെടുന്നത്. ഇപ്പോഴും കുണിയ പനയാൽ ഭാഗത്ത് പുതിയ തലമുറ ചുരുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യുന്നു.
പള്ളിക്കര പ്രദേശത്തെ ഒരു തലമുറക്ക് (കൂഅൽ ) കുഴി കുത്തി മൺകുടുക്കയിൽ (മണ്ട ) വെള്ളം ഒഴിച്ചതിൻ്റെയും (വാടയിൽ) മൺപാത്രത്തിൽ കത്തി കുടിച്ചതിൻ്റെയും കഥകൾ പറയാനുണ്ടാകും. ഈ പുകയിലപാടത്തിരുന്നാണ് പള്ളിക്കരയുടെ പാട്ടുകാരൻ പാട്ടെഴുതിയിരുന്നത്.
ഉണക്കി കെട്ടുകളാക്കിയ പുകയില പൂന, ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കച്ചവടക്കാർ വന്ന് കർഷകരുടെ പക്കൽ നിന്ന് വിലക്കെടുക്കാറാണ് പതിവ്. മറ്റെല്ലാ കർഷകരും നേരിടുന്ന ചൂഷണം ഈ മേഖലയിലുമുണ്ട്. കർഷകർക്ക് വിപണന രീതി അറിയാത്തത് മുതലടുത്ത് ചുളുവിലക്ക് ഇടനിക്കാർ കൈക്കലാക്കുന്നു മാര ക്യാൻസർ രോഗത്തിന് കാരണമാകുന്ന നിക്കോട്ടിൻ അടങ്ങിയ ലഹരി വസ്തുവായത് കൊണ്ട് മറ്റു കർകർക്ക് ലഭിക്കുന്ന സർക്കാർ അനുകൂല്യമെന്നും പുകയില കർഷകർക്ക് കിട്ടാറില്ല.
ചായ പൊടി രൂപത്തിലുള്ള പുകയില വിത്തുകൾ മുളപ്പിച്ച തൈകൾ ചാല് കീറി നടുംപുകയില കൃഷി ചെയ്ത പാടത്ത് നല്ല വളകൂറുള്ളത് കൊണ്ട് വെള്ളരി, വെണ്ടക്ക പോലുള്ള പച്ചക്കറി കൃഷിചെയ്താൽ നല്ല വിള ലഭിക്കും. പുകയിലയുടെ തൈ ലഭിക്കാനാണ് പാട് മുൻപ് മൗവ്വലിലെ മൊട്ടയിൽ മൊയ്തു വിൻ്റെ പക്കൽ നിന്നാണ്കർഷകർ തൈകൾ കൊണ്ട് പോയിരുന്നത്. അദ്ദേഹത്തിൻ്റെ കാലശേഷം പുതിയ തലമുറയന്നും ഈ രംഗത്ത് കടന്ന് വരാത്തതാണ് തൈകൾക്ക് ക്ഷാമം നേരിടുന്നത്.
90 ദിവസത്തെ വളർക്ക് ശേഷം വെട്ടിമാറ്റിയ പുകയില പ്രത്യേകം തയ്യാറാക്കി പന്തലിൽ ഉണക്കി 21 ദിവസം വേണ്ടി വരും. ഉണങ്ങാൻ ഉണക്കി എടുത്ത പുകയില കിലോക്ക് ആയിരം രൂപ വരെ വില ലഭിക്കും. പുകയില കൃഷിയുടെ വിപണന സാധ്യത മുന്നിൽ കണ്ട് മറ്റു ജോലികൾ ചെയ്യുന്ന നിരവധി ചെറുപ്പക്കാർ ഈ രംഗത്തേക്ക് കടന്ന് വരുന്നുണ്ട്