കാസർകോട് സോയിൽ കൺസർവേഷൻ അസി: ഡയറക്ടറായിരുന്ന മിനിമോൾ തമ്പാൻ നിര്യാതയായി.
കാസർകോട്:കാസർകോട് സോയിൽ കൺസർവേഷൻ അസിസ്റ്റൻ്റ് ഡയറക്ടറായിരുന്ന മിനിമോൾ തമ്പാൻ (55) പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതയായി. രോഗബാധയെ തുടർന്ന് വളണ്ടറി റിട്ടയർമെൻ്റ് വാങ്ങുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ ഇവർ ചൗക്കിയിലാണ് താമസം. ഭർത്താവ്: ഡോ. സി തമ്പാൻ (പ്രിൻസിപ്പൽ സയൻ്റിസ്റ്റ്, സി പിസി ആർ ഐ കാസർകോട്). മക്കൾ: നവനീത് തമ്പാൻ (ഡോക്ടർ, മിലിട്ടറി ആശുപത്രി), അവിനാഷ് തമ്പാൻ (ബിരുദ വിദ്യാർഥി).