ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചെന്ന് ഹൈക്കോടതി
കൊച്ചി : ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കിയെന്ന് കേരളാ ഹൈക്കോടതി.ബിന്ദു അമ്മിണി ആക്ടിവിസ്റ്റാണെന്നും ഭക്തയല്ലെന്നും കോടതി നിരീക്ഷിച്ചു. ശബരിമല യുവതി പ്രവേശന പ്രതിഷേധങ്ങള്‍ക്കിടെ ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസിലെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്കു പോകാന്‍ സംരക്ഷണമാവശ്യപ്പെട്ട് 2019 നവംബര്‍ 26നു രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നു കേസില്‍ പറയുന്നു.സംഭവം നടന്നു 11 മാസം കഴിഞ്ഞാണ് ബിജെപി നേതാക്കളെ പ്രതിചേര്‍ത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്നും ജസ്റ്റിസ് സുധീന്ദ്രകുമാര്‍ പറഞ്ഞു.
ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ ബിജെപിയും ആര്‍എസ്എസും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചിരുന്നു . എന്നിരുന്നാലും കേരള സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നും കോടതി പറഞ്ഞു.