മാധവന് പാടി അന്തരിച്ചു. വിടവാങ്ങിയത് യു എ ഇ മലയാളികളുടെ സമുന്നത നേതാവ്
കാസര്‍കോട് :യു എ ഇ മലയാളികളുടെയും പ്രവാസി സമൂഹത്തിന്റെയും സമുന്നതനായ നേതാവ് മാധവന് പാടി അന്തരിച്ചു. 60വയസായിരുന്നു. ചെങ്കള പാടി ചീരാളി
സ്വദേശിയാണ്. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഷാര്‍ജ കുവൈറ്റ് (യു എ ഇ )ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക പ്രസീതയാണ് ഭാര്യ. മക്കള്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ശ്രേയ, വിദ്യാര്‍ത്ഥിയായ
റുഥ്വിക്ക്.
ഡിസംബര്‍ 31ന് മകള്‍ ശ്രേയയുടെ വിവാഹ നിശ്ചയം കഴിഞ്ഞശേഷം ജനുവരി ആദ്യവാരം മാധവനും കുടുംബവും ഗള്‍ഫിലേക്ക് തിരിച്ചുപോയതാണ്.
പാടി ചീരാളിയിലെ പരേതനായ കരിച്ചേരി ചരടന്‍ നായരുടെയും അവ്വാടുക്കം അമ്മാര്‍ കുഞ്ഞമ്മാര് അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍ :കര്‍ത്യായനി (പാണൂര്‍ ), ചീരാളി കുഞ്ഞികൃഷ്ണന് നായര്‍
കാസര്‍കോട് ഗവ. കോളേജിലെ ബിരുദ പഠനത്തിന് ശേഷം യു എ ഇ യില്‍ എത്തിയ മാധവന് മൂന്നു പതിറ്റാണ്ട്കാലം കൊക്കക്കോള ടെറിട്ടറി മാനേജര്‍ ആയിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹിയായും പ്രവര്‍ത്തിച്ചു. കേരള ലോക സഭാ ക്ഷണിതവായിരുന്നു. 1983ല്‍ കോളേജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു. എസ് എഫ് ഐ യിലൂടടെയാണ് പൊതുരംഗത്ത് മാധവന് സ്ഥാനം ഉറപ്പിച്ച് പ്രവാസികളുടെ നേതാവായി മാറുന്നത്. കാസര്‍കോട് നിന്ന് ഗള്‍ഫിലെത്തുന്നവരുടെ അത്താണിയായും പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു. പാടിയിലെ സിപിഎം ഓഫീസിന് സ്ഥലം സംഭാവന ചെയ്തത് മാധവനാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നിന്നു.