തിരനോട്ടം മുതൽ മരക്കാർ വരെ: മൂന്ന് മിനിറ്റിൽ ലാലേട്ടന്റെ മൂന്നൂറ് ചിരികൾ വൈറലായി വീഡിയോ
മലയാളികളുടെ പ്രിയതാരം മോഹൻലാൽ അഭിനയിച്ച മുന്നൂറോളം സിനിമകളിൽ നിന്നുള്ള ചില ചിരി നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അർജുൻ ശിവദാസ് എന്ന് ആരാധകൻ ചെയ്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.തിരനോട്ടം മുതൽ റിലീസ് ചെയ്യാനുള്ള മരക്കാറിലെ ചിരിവരെ വീഡിയോയിലുണ്ട്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മുന്നൂറോളം ചിരികളാണ് കോർത്തിക്കിയിരിക്കുന്നത്. ഇതുവരെ മറ്റാരും ചെയ്യാത്ത രീതിയിലുള്ള താരത്തിന്റെ ഈ ഫാൻ വീഡിയോ പ്രേക്ഷകരും ഏറ്റെടുത്തു. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ് വീഡിയോ.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, തേനും വയമ്പും, പടയോട്ടം, സഞ്ചാരി, അഹിംസ, കുറുക്കന്റെ കല്യാണം, നോക്കത്താ ദൂരത്ത് കണ്ണുംനട്ട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആറാംതമ്പുരാൻ, ചിത്രം, വാനപ്രസ്ഥം, ലാൽസലാം, നമ്പർ 20 മദ്രാസ് മെയിൽ, അങ്കിൾ ബൺ, കിലുക്കം, യോദ്ധാ, വന്ദനം, ചോട്ടാമുംബൈ, ഗ്രാൻഡ് മാസ്റ്റർ, ജില്ല, കായംകുളു കൊച്ചുണ്ണി തുടങ്ങിയ മുന്നൂറിൽ അധികം ചിത്രങ്ങളിലെ ലാലേട്ടനാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.