മയക്കുമരുന്ന് ഉപയോഗിക്കൂ, ജയിലിലെ അസ്തമയ കാഴ്ച ഫ്രീയായി ആസ്വദിക്കൂ: വ്യത്യസ്തമായ പരസ്യവുമായി ഗോവന്‍ പോലീസ്
പനാജി: മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ബോധവത്കരണം നല്‍കുന്നതിനായി വ്യത്യസ്തമായ പരസ്യവുമായെത്തിയിരിക്കുകയാണ് ഗോവ പോലീസ്. ‘സീ വ്യൂ പ്രിസണ്‍- മയക്കു മരുന്ന് ഉപയോഗിക്കൂ, സൗജന്യമായി ഗോവ ജയിലില്‍ അസ്തമയ കാഴ്ച ആസ്വദിക്കൂ’ എന്ന പരസ്യമാണ് ഗോവയിലെ പ്രധാന പത്രങ്ങളിലെല്ലാം അച്ചടിച്ച് വന്നത്. പരസ്യം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരസ്യവുമായി മുന്നോട്ട് വന്നതെന്ന് പോലീസ് സൂപ്രണ്ടായ ശോഭിത് സക്സേന പറയുന്നു. അഴികള്‍ക്കിടയിലൂടെ കാണുന്ന അസ്തമയ സൂര്യന്റെ ചിത്രമാണ് പത്രത്തിലുള്ളത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പറ്റി വിവരം ലഭിച്ചാല്‍ 112 എന്ന നമ്പറില്‍ പോലീസിനെ വിവരം അറിയിക്കാനും പരസ്യത്തില്‍ ആവശ്യപ്പെടുന്നു.
വിവരം അറിയിക്കുന്നവരുടെ വ്യക്തിത്വം വെളിപ്പെടുത്തില്ലെന്നും പോലീസ് അറിയിച്ചു. വളരെ എളുപ്പത്തില്‍ മയക്കുമരുന്നുകള്‍ ലഭിക്കുന്ന സ്ഥലമാണ് ഗോവയിലെ ബീച്ച് പരിസരങ്ങള്‍. 2018-20 കാലത്ത 600 ഓളം മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിഷയത്തില്‍ കൂടുതല്‍ ബോധവത്കരണം നടത്താന്‍ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പരസ്യങ്ങള്‍ ഇനിയും വരുമെന്ന് ശോഭിത് സക്സേന പറയുന്നു.