തൃശ്ശൂർ ആർട്ട് ഫ്രെയിം ഫിലിം ക്ലബ് പുരസ്കാരം പ്രകാശൻ കരിവെള്ളൂരിന്
പയ്യന്നൂർ: തൃശൂർ ആർട്ട് ഫ്രെയിം ഫിലിം ക്ലബ്ബിന്റെ ഹ്രസ്വ തിരക്കഥ മത്സരത്തിൽ പ്രകാശൻ കരിവെള്ളൂരിന് പുരസ്കാരം. ‘കോവിഡ് കാലത്തെ സർഗാത്മക പ്രതിസന്ധി’ വിഷയത്തിൽ മത്സരത്തിനെത്തിയ 400 രചനകളിൽ നിന്നാണ് പ്രകാശാന്റെ ‘എന്നെ ജയിലിലടക്കൂ’ എന്ന തിരക്കഥ സമ്മാനർഹമായത്.
ലോക്ക്ഡൗൺ കാലം നൽകിയ അനുഭവം ഒരു നാടകകാരന്റെ ജീവിതത്തോട് ചേർന്ന് ആവിഷ്കരിച്ചതാണ് പ്രമേയം. 10,000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം