സന്ദർശകരെ വിലക്കി, താജ്മഹലില്‍ ബോംബ് ഭീഷണി
ലക്നൗ: താജ്മഹലില്‍ ബോംബ് ഭീഷണി.ഇതേതുടർന്ന് താജ്മഹലിലെത്തിയ സന്ദര്‍ശകരെ താത്കാലികമായി വിലക്കി. ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഫോണിലെത്തുകയായിരുന്നു. തുടര്‍ന്ന് സന്ദര്‍ശകരെ പുറത്തിറക്കി താജ്മഹല്‍ അടച്ചു. സ്ഫോടക വസ്തുക്കളൊന്നും നിലവില്‍ കണ്ടെത്തിയിട്ടില്ല. വ്യാജ സന്ദേശമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
10. 30 ഓടെയാണ് പോലീസ് കണ്ട്രോള് റൂമിലേക്ക് ഇത്തരത്തില്‍ സന്ദേശമെത്തുന്നത്. തുടര്‍ന്ന് താജ്മഹല്‍ അധികൃതരിലേക്ക് സന്ദേശം കൈമാറുകയായിരുന്നു. താജ്മഹലിന്റെ മൂന്ന് ഗേറ്റുകളുമടച്ചു. ബോംബ് സ്ക്വാഡും സി.ഐ.എസ്.എഫുമെത്തി പരിശോധന നടത്തുകയാണ്.