ഒരേ സമയം മൂന്നു ഡീലര്‍മാരില്‍നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ അവസരം.
ന്യൂഡല്‍ഹി: ഒരേ സമയം മൂന്നു ഡീലര്‍മാരില്‍നിന്ന് എല്‍.പി.ജി. സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് അവസരം. ഇതുപ്രകാരം ആദ്യം വിതരണം ചെയ്യുന്നവരില്‍നിന്ന് സിലിണ്ടര്‍ വാങ്ങാനും സാധിക്കും.
ഇതിനു പുറമേ കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ഉജ്വല്‍ യോജന കൂടുതല്‍ വിപുലമാക്കും. ഇതനുസരിച്ച് ഒരു കോടി ഗ്യാസ് കണക്ഷന് അടുത്ത രണ്ടു വര്‍ഷം കൊണ്ട് വിതരണം ചെയ്യുമെന്നും കേന്ദ്ര പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അറിയിച്ചു.
എല്ലാ വീടുകളിലും പാചകവാതക കണക്ഷന് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നദ്ദേഹം വ്യക്തമാക്കി. ആവശ്യമായ രേഖകള്‍ ഇല്ലാത്തവര്‍ക്കും കണക്ഷന് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഇജ്വല് യോജന പ്രകാരം ഇതുവരെ എട്ടു കോടി പേര്‍ക്ക് ഗ്യാസ് കണക്ഷന് വിതരണം ചെയ്തിട്ടുണ്ട്.