പ്ലസ്ടു വിദ്യാർത്ഥിനിയെപ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ഗോവ ഹോട്ടലിൽ പീഡിപ്പിച്ചു, പ്രതി അറസ്റ്റിൽ
നീലേശ്വരം: പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ ഗോവയിലെത്തിച്ച് ഹോട്ടൽ മുറിയിൽ പീഡിപ്പിച്ച നീലേശ്വരം കണിച്ചിറ യുവാവിനെ ഗോവയിൽ പോലീസ് അറസ്റ്റ് ചെയ്തു. കൊട്രച്ചാൽ കണിച്ചിറയിലെ വി. അതുലിനെ(23)യാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് നീലേശ്വരത്ത് നിന്നും കാണാതായ പതിനേഴുകാരി പ്ലസ്ടു വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയിൽ കഴിഞ്ഞയാഴ്ച നീലേശ്വരം പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി അതുലിനൊപ്പമുള്ളതായി വ്യക്തമായി. പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ ഗോവയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
നേരത്തെ മൊബൈൽ കടയിലെ ജീവനക്കാരനായിരുന്ന യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലായ ശേഷമാണ് ഗോവയിലെത്തിച്ചത്. ഒരാഴ്ചക്കാലം ഇരുവരും ഗോവയിലായിരുന്നു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരമാണ് അതുലിനെതിരെ പോലീസ് കേസ്സെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.