തിരുവനന്തപുരം;കോന്നി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിനെ 2003ല്‍ എംജി യൂണിവേഴ്സിറ്റി പരീക്ഷാക്രമക്കേടിന് ഡീബാര്‍ ചെയ്തതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇതിനെത്തുടര്‍ന്ന് സര്‍വകലാശാല ജനീഷിനെ പുറത്താക്കിയെന്നും കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചു.
മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍ക്കാരിനുമേല്‍ കുരുക്ക് മുറുകുന്നതിനിടെയാണ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെയും പരീക്ഷാ ക്രമക്കേട് ആക്ഷേപം ഉയര്‍ന്നിരുന്നു.