അജിത് സി കളനാടിന്
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്ന്റെ
ലോങ് സർവീസ് അവാർഡ്.
പാലക്കുന്ന്: കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്ന്റെ ഈ വർഷത്തെ തല ലോങ് സർവീസ് അവാർഡിന് അജിത് സി കളനാട് അർഹനായി.സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിൽ ദീർഘകാലം സ്തുത്യർഹമായ സേവനം കാഴ്ച്ച വയ്ക്കുന്ന യൂണിറ്റ് ലീഡേഴ്സിന് സംസ്ഥാന അസോസിയേഷൻ നൽകുന്ന അവാർഡ് ആണ് .കഴിഞ്ഞ 22 വർഷമായി 289 ചന്ദ്രഗിരി റോവർ സ്കൗട്ട്സ് ക്രൂ ലീഡർ ആയ ഇദ്ദേഹം പ്രസ്ഥാനത്തിൽ അംഗമായിട്ട് 30 വർഷം പിന്നിട്ടു. ചന്ദ്രഗിരി ഹൈസ്കൂളിൽ പഠിക്കുമ്പോൾ 1990 ൽ സ്കൗട്ട്സ് യൂണിറ്റിൽ ചേർന്ന അജിത് ഈ വിദ്യാലയത്തിലെ ആദ്യ രാജ്യപുരസ്കാർ അവാർഡ് ജേതാവായിരുന്നു.തളങ്കര GMVHSS ൽ VHSE ക്ക് പഠിക്കുമ്പോൾ അവിടുത്തെ യൂണിറ്റിലും സജീവമായിരുന്നു.റോവർ വിഭാഗത്തിൽ കാസർകോട് അസോസിയേഷനിലെ ആദ്യ ഹിമാലയ വുഡ് ബാഡ്ജ് ഹോൾഡർ ആയ അജിത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യ റോവർ ലീഡർ കൂടിയായിരിക്കുന്നു.
പ്രസ്ഥാനത്തിൽ ഇപ്പോൾ റോവർ വിഭാഗം ജില്ലാ ഹെഡ് ക്വർട്ടർസ് കമ്മീഷണർ ആണ്.വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ പ്രായം കുറഞ്ഞ ജില്ലാ ഓർഗനൈസിങ് കമ്മീഷണർ കൂടിയായിരുന്നു.നിരവധി സേവനങ്ങൾക്ക് നേതൃത്വം നൽകിയ ഇദ്ദേഹം സംസ്ഥാനത്തിനകത്തും പുറത്തും നിരവധി ക്യാമ്പിൽ ജില്ലാ സംസ്ഥാന ലീഡർ ആയും തിളങ്ങിയിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി വനവൽക്കരണ രംഗത്ത് സജീവമാണ്.അറിയപ്പെടുന്ന മോട്ടിവേഷൻ പരിശീലകൻ ആയ അജിത് ജെസിഐ പാലക്കുന്നിന്റെ ഈ വർഷത്തെ പ്രസിഡന്റ് ആണ്.മികച്ച അനൗൻസർ ആയ ഇദ്ദേഹം നല്ലൊരു നാടക അഭിനേതാവും സംഘാടകനുമാണ്.കലാ സാംസ്കാരിക രംഗത്തെ പ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ജില്ലയിലെ സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ്,എൻ എസ് എസ് വളണ്ടീയർസിന്റെ ഏറെ പ്രിയപ്പെട്ട പരിശീലകനുമാണ്.
തികച്ചും സാമ്പത്തിക പ്രതിഫലം ഇല്ലാതെ സ്തുത്യർഹമായ സേവനമാണ് റോവർസ് കാഴ്ച്ചവയ്ക്കുന്നത്.ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോവിഡ് കാലത്തെ സേവനം ഏറെ ശ്രദ്ധേയമായിരുന്നു.
LIC ഓഫ് ഇന്ത്യ കാസർകോട് ബ്രാഞ്ചിൽ കഴിഞ്ഞ 20 വർഷമായി ഏജന്റ് ആണ് അജിത് സി കളനാട്.
കലാകാരന്മാരുടെ സംഘടനയായ നന്മയുടെ ഉദുമ മേഖല സെക്രട്ടറി, പാലക്കുന്ന് അംബിക കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ജനറൽ സെക്രട്ടറി, പ്രശസ്തമായ കീഴൂർ ശ്രീ കളരി അമ്പലത്തിന്റ ജനറൽ സെക്രട്ടറി ഇങ്ങിനെ നിരവധി സ്ഥാനം അലങ്കരിച്ചുവരുന്നു.
പ്രശസ്ത പൂരക്കളി പണിക്കർ സി രാഘവൻ പണിക്കരുടെയും TV ലീലയുടെയും മകനാണ്. കാഞ്ഞങ്ങാട് PWD ബിൽഡിങ്സിലെ ഹെഡ് ക്ലർക്ക് ജിജി സുധാകരൻ ഭാര്യ.GHSS ഉദുമയിൽ പഠിക്കുന്ന 7 ക്ലാസ്സ് കാരൻ AK അഭിനന്ദു,ഉദുമ GLPS ൽ 2 ആം തരത്തിൽ പഠിക്കുന്ന AK അനിരുദ്ധ് മക്കളാണ്.
അനുയോജ്യമായ ചടങ്ങിൽ വച്ച് വിദ്യാഭ്യാസ മന്ത്രിയോ മറ്റ് മഹനീയരുടെ സാന്നിദ്ധ്യത്തിലോ അവാർഡ് നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.