മനസ്സിന്റെ പ്രായമാണ് ആത്മവിശ്വാസം പകരുന്നത് ;ഈ യൂണിഫോമിലെ അവസാന ദിവസമാണ് ഇന്ന് ; വിടവാങ്ങല്‍ പ്രഖ്യാപിച്ച് മെട്രോമാൻ
കൊച്ചി : ഒരു ടെക്നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിവസമായിരിക്കും ഇതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് മെട്രോമാന് ഇ.ശ്രീധരന്. ഡിഎംആര്‍സിയില്‍ നിന്നും രാജി വെച്ചതിന് ശേഷം മാത്രമെ താന്‍ പാര്‍ട്ടിയ്ക്ക് നോമിനേഷന് ഫോം സമര്‍പ്പിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം അന്തിമ ഘട്ട പരിശോധന നടത്താനാനെത്തിയ ശ്രീധരന് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഈ യൂണിഫോം ഇട്ടിട്ടുള്ള അവസാനം ദിവസമായിരിക്കും ഇത്. 1997 നവംബറിലാണ് യൂണിഫോം ആദ്യമായി ധരിച്ചത്. തുടര്‍ന്ന് 27 വര്‍ഷത്തോളം കാലം പ്രവര്‍ത്തിച്ചു. ഇനി ഡിഎംആര്‍സിയില്‍ നിന്നും രാജിവെച്ചതിന് ശേഷം മാത്രമെ നോമിനേഷന് ഫോം സമര്‍പ്പിക്കുകയുള്ളുവെന്നും മെട്രൊമാന് വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് ശ്രീധരന് പറഞ്ഞു. ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണ്. സാധാരണ രീതിയിലുള്ള രാഷ്ട്രീയമല്ല താന്‍ ഉദ്ദേശിക്കുന്നത്. രാഷ്ട്രീയത്തിലെത്തിയാലും ഒരു ടെക്നോക്രാറ്റായി പ്രവര്‍ത്തിക്കും. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നതില്‍ ഉറപ്പുണ്ട്. പ്രായം ഒരു പ്രശ്നമല്ലെന്നും മനസിന്റെ പ്രായമാണ് ആത്മവിശ്വാസം നല്‍കുക എന്നും ഇ. ശ്രീധരന് കൂട്ടിച്ചേര്‍ത്തു.