മതസംഘടനകളുടെ എതിര്‍പ്പ് ശക്തം; ലീഗ് പട്ടികയില്‍ മുസ്ലിം വനിതകളില്ല ; ചേലക്കരയിൽ ജയന്തിരാജൻ മാത്രം.
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വനിതകളെ മത്സരിപ്പിക്കേണ്ടെന്നു മുസ്ലിം ലീഗ് തീരുമാനം. സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് മുസ്ലിം വനിതാ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുളള നീക്കത്തില്‍നിന്നു ലീഗ് പിന്മാറിയത്. നൂര്‍ബിനാ റഷീദ്, സുഹ്റ മമ്പാട്, ഫാത്തിമ തഹ്ലിയ എന്നിവരില്‍ ഒരാളെ ഇത്തവണ മത്സരിപ്പിക്കാന്‍ നേതൃത്വം ആലോചിച്ചിരുന്നു.
സംവരണ സീറ്റുകള്പോലെയുള്ള നിര്‍ബന്ധിത സാഹചര്യത്തില്‍ അല്ലാതെ വനിതകളെ മത്സരിപ്പിച്ചാല്‍ ലീഗിന് പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുവരെ ചില സമസ്ത നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതേ സമയം, ഇത്തവണ പുതുതായി ലഭിച്ച ചേലക്കരയില്‍ വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാന്‍ ധാരണയായി. ഇതില്‍ സമസ്തയ്ക്കും എതിര്പ്പുണ്ടാകില്ലെന്നാണു വിലയിരുത്തല്‍. ജയന്തി രാജന് അല്ലെങ്കില്‍ ചേലക്കരയില്‍ യു.സി.രാമനെ പരിഗണിക്കും.
ലോക്സഭാംഗത്വം രാജിവച്ചെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കും. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിനെ കോഴിക്കോട് സൗത്തിലേക്കും കൊടുവള്ളിയിലേക്കും പരിഗണിക്കുന്നു. കെ.എം. ഷാജി അഴീക്കോട്ടുനിന്നു കാസർഗോട്ടേക്കു മാറും. മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് അബ്ദു സമദ് സമദാനി, എന്‍. ഷംസുദ്ദീന് എന്നിവരാണു പരിഗണനയില്‍.
മുസ്ലിംലീഗിന്റെ സാധ്യതാ സ്ഥാനാര്‍ഥി പട്ടിക:
വേങ്ങര – പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം – കെ.പി.എ. മജീദ്/ (പുതുമുഖം)
മഞ്ചേരി – പി. കെ. ബഷീര്‍,
പി.വി.അബ്ദുല്‍ വഹാബ്
കൊണ്ടോട്ടി – ടി. വി. ഇബ്രാഹിം
തിരൂരങ്ങാടി – പി.എം.എ. സലാം
കോട്ടക്കല്‍ – ആബിദ് ഹുെസെന് തങ്ങള്‍/യു. എ. ലത്തീഫ്
മങ്കട – മഞ്ഞളാംകുഴി അലി
പെരിന്തല്‍മണ്ണ – ആബിദ് ഹുെസെന് തങ്ങള്‍ /പി. കെ. ഫിറോസ് /യു.എ. ലത്തീഫ്
തിരൂര്‍ – കുറുക്കോളി മൊയ്തീന്/ അബ്ദു
റഹ്മാന് രണ്ടത്താണി
താനൂര്‍ – കെ.എന്‍. മുത്തുക്കോയ തങ്ങള്‍ /പി.കെ. ഫിറോസ് /സി.പി. ബാവ ഹാജി
വള്ളിക്കുന്ന് – പി. അബ്ദുള്‍ ഹമീദ്/ വി.പി. അബ്ദുല്‍ ഹമീദ്
ഏറനാട് – പി.വി. അബ്ദുല്‍ വഹാബ്/
പി. കെ. ബഷീര്‍
കോഴിക്കോട് സൗത്ത് – എം.കെ. മുനീര്‍ /
ഉമ്മര്‍ പാണ്ടികശാല
ബേപ്പൂര്‍ – ഉമ്മര്‍ പാണ്ടികശാല /നജീബ്
കാന്തപുരം
കുന്ദമംഗലം – നജീബ് കാന്തപുരം
കുറ്റ്യാടി – പാറയ്ക്കല്‍ അബ്ദുള്ള
തിരുവമ്പാടി – സി.പി. ചെറിയമുഹമ്മദ്
കൊടുവള്ളി – വി. എം. ഉമ്മര്‍ മാസ്റ്റര്‍/
എം.കെ. മുനീര്‍ /സി. പി. ചെറിയമുഹമ്മദ്
കൂത്തുപറമ്പ് – അന്‍സാരി തില്ലങ്കേരി /പൊട്ടങ്കണ്ടി അബ്ദുള്ള
അഴീക്കോട് – കരീം ചേലേരി
കാസര്‍കോട് – കെ.എം. ഷാജി
മഞ്ചേശ്വരം – എ. കെ.എം. അഷ്റഫ്
മണ്ണാര്‍ക്കാട് – എം. എ. സമദ് /എന്‍. ഷംസുദ്ദീന്
ഗുരുവായൂര്‍ – സി.എച്ച്. റഷീദ് / കെ.എന്‍. എ. ഖാദര്‍
ചേലക്കര – ജയന്തി രാജന്/യു. സി. രാമന്
കളമശേരി – ടി. എ. അഹമ്മദ് കബീര്‍/അഡ്വ. മുഹമ്മദ് ഷാ /വി. ഇ. അബ്ദുല്‍ ഗഫൂര്‍
പുനലൂര്‍ /ചടയമംഗലം – ശ്യാം സുന്ദര്‍ /അന്‍സാറുദ്ദീന്‍
മലപ്പുറം ലോക്സഭാ സീറ്റ്- അബ്ദു സമദ് സമദാനി / ഷംസുദ്ദീന്
രാജ്യസഭ -കെ.പി.എ. മജീദ്