മടിക്കൈ ഗവ.ആയുര്‍വ്വേദ ആശുപത്രിയില്‍ മാര്‍ച്ച് അഞ്ചിന് ക്യാന്‍സര്‍ രോഗചികിത്സാ ക്യാമ്പ് നടത്തുന്നു
മടിക്കൈ:മടിക്കൈ ഗവ.ആയുര്വ്വേ ദാശുപത്രിയില് വച്ച് മാര്‍ച്ച് അഞ്ചിന് വെള്ളിയാഴ്ച ക്യാന്‍സര്‍ രോഗചികിത്സാ ക്യാമ്പ് നടത്തുന്നു. മംഗലാപുരം സപ്താര്ച്ചി കാന്‍സര്‍ ക്ലിനിക്കിലെ ആയുര്‍വ്വേദ ഓങ്കോളജിസ്റ്റ് ആയുര്‍ ഓങ്കോളജിയില്‍ ഫെലോഷിപ്പ് പൂര്‍ത്തിയാക്കിയ ഡോ.ലിമ മാത്യു ക്യാമ്പിനു നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ 9447380457 എന്ന നമ്പറില്‍ വിളിച്ചോ വാട്സാപ്പു വഴിയോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.രണ്ടായിരത്തി പത്തൊന്‍പതു മുതല്‍ മടിക്കൈ ഗവ.ആയുര്വ്വേദാശുപത്രയില് വച്ച് ഡോ മന്‍സൂര്‍ അലി ഗുരുക്കള്‍, ഡോ.ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ പ്രതിമാസ കാന്‍സര്‍ ചികിത്സാ ക്യാമ്പു നടന്നു വരുന്നു.’ അമൃതകിരണം’ സമഗ്ര കാന്‍സര്‍ പ്രതിേരാധവും ചികിത്സയും എന്ന മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രതിമാസ ക്യാമ്പ് നടത്തുന്നത്.ശാസ്ത്രം വളരെ വേഗത്തില്‍ പുരോഗമിക്കുകയും നൂതന സാങ്കേതിക വിദ്യകള്‍ ദിനംപ്രതി കണ്ടു പിടിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു വരികയാണ്’. ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം മരണനിരക്ക് കാണുന്ന ഈ രോഗത്തെ തടയിടാല്‍ ആധുനിക വൈദ്യത്തോടൊപ്പം ആയുര്വ്വേദവുമുള്പ്പെട്ട സമഗ്ര ആരോഗ്യ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കേണ്ടത്.പ്രതിരോധം, രോഗശമനം, സാന്ത്വന ചികിത്സ എന്നിങ്ങനെ രോഗികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ മാത്രമല്ല ആധുനിക ക്യാന്‍സര്‍ രോഗ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി, റേഡിയോ തെറാപ്പി മുതലായവ കൊണ്ടുണ്ടാകുന്ന ടോക്സിസിറ്റി കുറച്ച് ചികിത്സ കൂടുതല്‍ ഫലപ്രദമാകാനും പാര്‍ശ്വഫലങ്ങള്‍ പരമാവധി കറച്ച് ശരീരബലം വീണ്ടെടുക്കുന്നതിനും ആയുര്‍വ്വേദ ചികില്സകൊണ്ടു് സാധിക്കുന്നു.അഞ്ചു മുതല്‍ പത്തു ശതമാനം അര്‍ബുദങ്ങള്‍ മാത്രമേ പാരമ്പര്യമായി ഉണ്ടാകുന്നുള്ളു. മറ്റ് 90- 95% അര്‍ബുദ രോഗങ്ങളുടേയും കാരണം നമ്മുടെ പരിസ്ഥിതിയും ജീവിത ശൈലിയുമാണ്.ഹ്യൂമണ്‍ പാപ്പിലോമ വൈറസ്, ഹെപ്പറ്റൈററിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച് ഐ.വി, എച്ച് പൈലോറെ മുതലായ അണു ബാധകള്‍ കൊണ്ടുണ്ടാകുന്ന അര്‍ബുദങ്ങള്‍ ആരോഗ്യപരമായ പെരുമാറ്റത്തിലൂടെയും പ്രതിരോധ കുത്തിവയ്പ്പി ലൂടെയും അണുബാധാ ചികിത്സയിലൂടെയും വരാതെ നോക്കാന്‍ സാധിക്കും.സ്ക്രീനിംഗ് വഴി സ്തനാര്‍ബുദം, വായ്, വന്‍ കുടല്, മലാശയം, യോനി, ശ്വാസകോശം, എന്നിവിടങ്ങളില്‍ വരുന്ന അര്‍ബുദങ്ങളെ മുന്‍കൂട്ടി കണ്ടെത്താനും അതുമൂലം മരണനിരക്ക് കുറയ്ക്കാനും സാധിക്കും.ശരിയായ ബോധവത്ക്കരണത്തിലൂടെ ശരീരത്തിലെ ചില ഭാഗങ്ങള്‍, ഉദാഹരണത്തിന് സ്തനം, ത്വക്ക്, വായ്, കണ്ണ്, ഗുദ ഭാഗം, എന്നിവിടങ്ങളിലെ അസ്വാഭാവിക മാറ്റങ്ങള്‍ നേരത്തേ തിരിച്ചറിയാന്‍ സാധിക്കുകയും അത് നേരത്തേയുള്ള രോഗനിര്‍ണ്ണയത്തിന് സഹായിക്കുകയും ചെയ്യുന്നു.അതായത്, നേരത്തേയുള്ള രോഗനിര്‍ണ്ണയത്തിലൂടെയും ജീവിത ശൈലിയിലും ഭക്ഷണ രീതിയിലും അനുയോജ്യമായ മാറ്റം വരുത്തിയും പരിസ്ഥിതി സംരക്ഷണം നടത്തിയും മറ്റ് രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധസേവ കൊണ്ടും കൃത്യമായ ചികിത്സയിലൂടെയും അര്‍ബുദ രോഗത്തിന് അതിര്‍വരമ്പിടാന്‍ സാധിക്കും.താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും ചിലവു കുറഞ്ഞതുമായ ചികിത്സാരീതികളാണ് ആയുര്വ്വേദത്തിലുള്ളത്. നിലവിലുള്ള ആരോഗ്യരക്ഷാ സംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിനായി ആയുര്‍വേദത്തിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.