പോളിങ് ഓഫീസർമാരുടെ വാക്സിനേഷൻ മാർച്ച് 4,5,6 തിയ്യതികളിൽ
കാഞ്ഞങ്ങാട് : ജില്ലയിൽ കോവിഡ് -19 വാക്സിനേഷനെടുക്കാൻ ബാക്കിയുള്ള പോളിങ് ഉദ്യോഗസ്ഥർക്ക് മാർച്ച് 4,5,6 തിയ്യതികളിൽ വാക്സിൻ നൽകുന്നതിനായി ജില്ലയിൽ 4 മാസ്സ് വാക്സിനേഷൻ കേന്ദ്രങ്ങളും 15 റൂട്ടിൻ വാക്സിനേഷൻ കേന്ദ്രങ്ങളും സജ്ജീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ .എ വി രാംദാസ് അറിയിച്ചു ..സിവിൽ സ്റ്റേഷൻ ,കാസറഗോഡ് ,താലൂക്ക് ഓഫീസ് ,കാസറഗോഡ് ,മിനി സിവിൽ സ്റ്റേഷൻ ,കാഞ്ഞങ്ങാട്,സി പി സി ആർ ഐ കാസറഗോഡ് എന്നിവിടങ്ങളിലാണ് മാസ്സ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത് .ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ,ജനറൽ ആശുപത്രി കാസറഗോഡ് ,താലൂക്ക് ആശുപത്രി നീലേശ്വരം ,തൃക്കരിപ്പൂർ ,മംഗൽപ്പാടി ,പനത്തടി ,സാമൂഹികാരോഗ്യ കേന്ദ്രം ചെറുവത്തൂർ ,കുമ്പള ,കുടുംബാരോഗ്യ കേന്ദ്രം ചട്ടഞ്ചാൽ ,ഉദുമ ,കരിന്തളം പ്രാഥമികാരോഗ്യ കേന്ദ്രം കയ്യൂർ ,ഓലാട്ട് ,പടന്ന ,അജാനൂർ എന്നിവടങ്ങളിലാണ് റൂട്ടീൻ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത് .ഇനിയും വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ള മുഴുവൻ പോളിംഗ് ഉദ്യോഗസ്ഥരും ഈ മൂന്ന് ദിവസങ്ങളിലായി വാക്സിൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അഭ്യർത്ഥിച്ചു .