‘മറക്കാൻ ഞാൻ പ്രവാചകൻ അല്ല’ യുഡിഎഫ് വന്നാല്‍ എട്ടിന്റെ പണികിട്ടും’; വീണ്ടും കെ എം ഷാജിയുടെ കൊലവിളി പ്രസംഗം, വാർത്തയുമായി സിപിഎം മുഖപത്രം
കോഴിക്കോട് :”തനിക്കെതിരായി കളിച്ചവന് പാര്‍ടിക്കകത്തായാലും പുറത്തായാലും തിരിച്ചടി ഉറപ്പെന്ന ഭീഷണിയുമായി കെ എം ഷാജി എംഎല്‍എ. ഏതുകൊമ്പത്തവനായാലും വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തുകൊണ്ടുവരും. ഇത് ഭീഷണിയായോ വെല്ലുവിളിയായോ എങ്ങനെ കരുതിയാലും ഒന്നുമില്ല- മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ ഷാജിയുടെ കൊലവിളി പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകയാണ്.
കൊലവിളി മുഴക്കുന്ന പ്രസംഗത്തിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായെത്തി. ഷാജിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ അഴീക്കോട്, കാസര്‍കോട് മണ്ഡലം കമ്മിറ്റികള്‍ നേതൃത്വത്തിന് നല്കിയ പരാതിയില്‍ ഭീഷണിപ്രസംഗത്തിന്റെ ശബ്ദരേഖയുമുണ്ട്. വര്‍ഗീയപ്രചരണം കാരണം എംഎല്‍സ്ഥാനം നിയമക്കുരുക്കിലായതിലും കോഴക്കേസിന് പിറകിലും ലീഗിനകത്തുള്ളവര്‍ കളിച്ചെന്ന് വ്യക്തമാക്കിയാണ് ഭീഷണി പ്രസംഗം. ”എന്റെ പേര് കെ എം ഷാജി എന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണികൊടുത്തിരിക്കും.
അങ്ങനെ മറന്നുപേകാന്‍ ഞാന്‍ പ്രവാചകനൊന്നുമല്ല. അങ്ങനെ വിട്ടുകളയും എന്ന്കരുതേണ്ട. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്ലാത്തിനും തിരിച്ചുകിട്ടും. ഉദ്യോഗസ്ഥരും കരുതിവെച്ചോളൂ. എനിക്കെതിരായി പണിയെടുത്തവരെല്ലാം മറുപടി പറയേണ്ടിവരും. ” എന്ന ഭീഷണിയാണ് പ്രസംഗത്തിലുടനീളം. വളപട്ടണത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച വിദശീകരണയോഗത്തിലാണ് ഷാജിയുടെ വിവാദമായ കൊലവിളിപ്രസംഗം. പാര്‍ടി നേതൃത്വത്തിനൊപ്പം പ്രസംഗത്തിന്റെ ശബ്ദരേഖ പൊലീസീന് കൈമാറാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്.