തിരുവന്തപുരം : തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇടത്പക്ഷത്തിന് മേൽക്കോയ്മ പ്രവചിച്ചു ഭൂരിപക്ഷം സർവേകൾ.ആലപ്പുഴയിലെ അരൂരൊഴികെ മറ്റു നാല് മണ്ഡലങ്ങളിലെ ഫലങ്ങളും ഇടതുപക്ഷത്തിന് മേൽക്കൈ ഉള്ളതായും സർവേഫലങ്ങൾ പറയുന്നു.ഇതിൽ യു .ഡി.എഫിന് ഏറ്റവും നാണക്കേട് പ്രവചിക്കുന്നത് തലസ്ഥാനത്തെ വട്ടിയൂര്കാവിലാണ്.ഇവിടെ മറ്റുമുന്നണികൾ വ്യതസ്ത സർവേകൾ പ്രകാരം ആറുമുതൽ പതിനൊന്ന് ശതമാനം വരെ പിന്നിലാണ്.ശബരിമല ആളിക്കത്തുന്ന കോന്നിയിലാണെങ്കിൽ യു .ഡി.എഫ്.മൂന്നാംസ്ഥാനത്തു തള്ളപ്പെട്ടാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് കൊച്ചി കേന്ദ്രമായ ഇലക്ഷന് വിശകലന വിദഗ്ധർ പ്രവചിക്കുന്നത്.എന്നാൽ അരൂർ എൽ.ഡി.എഫിനെ കൈവിടില്ലെന്ന് മുന്നണി പ്രതീക്ഷിക്കുമ്പോൾ അട്ടിമറിസാധ്യതയും കാണുന്നുണ്ട്.
ഇതിൽ ഏറ്റവും രസകരം എറണാകുളത്തെ പ്രവചനമാണ്.അടുത്തകാലത്തൊന്നും ഒരുസർവേകളും ജനവിഡികളും എൽ.ഡി.എഫിനെ കൈവിട്ടിരുന്നപ്പോൾ വെറും ഒന്നരശതമാനത്തിന്റെ വ്യത്യാസമാണ് ഇരു മുന്നണികളും തമ്മിലുള്ളത്
സംഥാനത്തു ബി.ജെ.പിക്ക് എല്ലാ തിരഞ്ഞെടുപ്പുകളിലും സാധ്യത കല്പിച്ചിരുന്നമഞ്ചേശ്വരം മണ്ഡലത്തിൽ താമര മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് മറുനാടൻ മലയാളി ഒഴികെയുള്ള മറ്റു സര്വേഫലങ്ങൾ പറയുന്നത്.ഇതിൽ മറുനാടൻ പറയുന്നത് ബി,ജെ,പിയും ഇടതും തമ്മിൽ ഒന്നര ശതമാനത്തിന്റെ വ്യത്യാസമാണ് കാണിക്കുന്നത്. ഇവിടെ യു .ഡിഎഫ്.ആറുശതമാനം മുന്നിലാണ്.എന്നാൽ മറ്റു മൂന്നോളം സർവേകൾ പറയുന്നത് ഇടതുപക്ഷം മൂന്ന് ശതമാനത്തിന്റെ വ്യത്യാസത്തിൽ മഞ്ചേശ്വരം പിടിച്ചെടുക്കുമെന്നാണ്.ഇതോടെ ഞെട്ടിയത് ബി.ജെ.പി കേന്ദ്രങ്ങളാണ്.കർണാടകയിൽ നിന്നുപോലും ആളും അർത്ഥവും ഇറക്കിയിട്ടും പിന്നോട്ട് പോകുന്നത് എതിരാളികളായ ഇരുമുന്നണികളേയും കവച്ചുവെക്കാനാവാത്തതു കൊണ്ടാണ്.ബി.ജെ.പിയുടെ നല്ലൊരു ശതമാനം വോട്ടുകൾ ഇടതുമുന്നണിയിലേക്ക് ചോരുമെന്നാണ് സകല സർവേകളും പറയുന്നത്..അതേസമയം പ്രാദേശിക വികാരവും പാലംവലി ഭീഷണിയുംവോട്ടായി മാറിയാൽ യു .ഡി.എഫിന്റെ നില പരുങ്ങലിലാകും. അങ്ങനെ സംഭവിച്ചാൽ അയ്യായിരത്തിനുമേൽ വോട്ടുകൾക്ക് ഇടതുപക്ഷത്തിന് മുന്നിലെത്താൻ സാധിക്കും.
അക്ഷരാർത്ഥത്തിൽ ഉപതെരഞ്ഞെടുപ്പുകൾ യു .ഡി.എഫിനെ കൊണ്ടെത്തിച്ചത് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തന്നെയാണ്.