പരസ്പരം കൊല്ലാൻ ഭാര്യയും ഭർത്താവും ,അഞ്ച് ലിറ്റർ പെട്രോളുമായി ഭർത്താവും അരയിലൊളിപ്പിച്ച കത്തിയുമായി ഭാര്യയും വയനാട് ടൂറിന് പോയി, പൂക്കോട് തടാകത്തിൽ പൊലീസിനെ വട്ടം ചുറ്റിച്ച കൊലപാതകം
വയനാട് ജില്ലയിൽ വൈത്തിരിയിൽ പൊലീസ് സർക്കിൾ ഇൻസ്പക്ടർ ആയിരിക്കേ അന്വേഷിച്ച ഒരു കൊലപാതക സംഭവമാണ് റിട്ട. ഡി വൈ എസ് പി ഗിൽബർട്ട് വിവരിക്കുന്നത്. പൂക്കോട് തടാകത്തിനകത്ത് പുരുഷന്റെ കത്തിക്കരിഞ്ഞ മൃതദേഹം എന്ന വാർത്ത കേട്ടാണ് പൊലീസ് ഉദ്യോഗസ്ഥൻ അവിടെ എത്തിയത്. അവിടെ എത്തിയ സി ഐക്ക് ഒരു പുരുഷന്റെ കമിഴ്ന്ന് കിടക്കുന്ന മൃതദേഹവും അടുത്തായി അഞ്ചുലിറ്റർ കൊള്ളുന്ന ഒരു കന്നാസും കാണാൻ കഴിഞ്ഞു. ഒറ്റ നോട്ടത്തിൽ കൊലപാതകമെന്ന് അദ്ദേഹത്തിന് മനസിലായി. കെട്ടുകണക്കിന് നോട്ടിന്റെ ആകൃതിയിലുള്ള വെള്ളപേപ്പറും കൂടെ കുറച്ച് നോട്ടുകളും ലഭിച്ചതോടെ കള്ളനോട്ട് സംഘമാണോ എന്ന സംശയം പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടായി. മൃതദേഹം കണ്ടതിന് സമീപത്തായി വെള്ള ഒമ്നി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ അന്വേഷണം ആ വഴിക്കായി. അതോടെ വയനാട്ടിലെ കൊലപാതക കേസ് വൈകാതെ കോഴിക്കോട്ടേയ്ക്ക് എത്തി. വയനാട്ടിലേക്ക് ഉല്ലാസയാത്ര പോയ ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ഈ സംഭവം അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇവിടെ വിവരിക്കുന്നു. വീഡിയോ കാണാം