ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച പരാതി, കര്‍ണാടക ബി ജെ പി മന്ത്രി രാജിവച്ചു
ബംഗളൂര്: ലൈംഗിക പീഡന ആരോപണത്തില്‍ കുടുങ്ങിയ കര്‍ണാടക ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവച്ചു. സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്കി യുവതിയെ മന്ത്രി ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്നാണ് ആരോപണം. കഴിഞ്ഞദിവസമാണ് ജര്‍ക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്.
യുവതിയുമായുള്ള അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട സിഡി നാഗരിക ഹക്കു ഹോരാട്ട സമിതി അധ്യക്ഷനും സാമൂഹിക പ്രവര്‍ത്തകനുമായ ദിനേഷ് കല്ലഹള്ളിയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പാന്തിനു കൈമാറിയത്.
യുവതി തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. മന്ത്രിയില്‍ നിന്നു ജീവനു ഭീഷണിയുള്ളതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ ഇതു പുറത്തുവിട്ടതെന്നും ദിനേഷ് മാധ്യമങ്ങളോടു പറഞ്ഞു.