ഭാഗ്യം ഇങ്ങനെയും ,49കാരിയെ ഒന്നര കോടിയുടെ നിധി തേടിയെത്തിയത് തിമിംഗല ഛര്‍ദ്ദിയുടെ രൂപത്തില്‍
തായ്ലന്ഡ് :തായ്ലന്ഡിലെ സിരിപോണ്‍ നിയാമര് എന്ന 49കാരിയെ 49കാരിയെ ഭാഗ്യമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. തിമിംഗല ഛര്‍ദ്ദിയുടെ രൂപത്തിലാണ് സ്ത്രീക്ക് ഭാഗ്യം ലഭിച്ചത്. നാഖോണ്‍ സി തമ്മാരത് പ്രവിശ്യയിലെ വീടിന് അരികിലുള്ള കടത്തീരത്ത് കൂടി നടക്കുമ്പോഴാണ് സിരിപോണിന് ആമ്പര്‍ഗ്രിസ് എന്ന തിമിംഗല ഛര്‍ദ്ദി ലഭിച്ചത്. ആറ് കിലോയില്‍ അധികം ഭരം വരുന്ന ഇതിന് വിപണിയില്‍ ഒന്നര കോടിയില്‍ അധികം വിയുണ്ട്.
ഫെബ്രുവരി 23നാണ് സംഭവം,. കനത്ത കാറ്റിനും മഴയ്ക്കും ശേഷം കടല്‍ത്തീരത്തേക്ക് നടക്കാനിറങ്ങയതായിരുന്നു സിരിപോണ്‍. ഇതിനിടെയാണ് തീരത്തടിഞ്ഞ വലിയ വസ്തു ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ചപ്പോള്‍ പ്രത്യേകതയുള്ള വസ്തുവെന്ന് തോന്നി. അതുമായി വീട്ടിലേക്ക് മടങ്ങി. അയല്‍ വാസികളെ വസ്തു കാണിച്ചു. ഇവരാണ് ഇത് ആമ്പര്‍ഗ്രിസ് ആണെന്ന് വ്യക്തമാക്കിയത്. കിട്ടിയത് ആമ്പര്‍ഗ്രിസ് തന്നെയാണെന്ന് ഉറപ്പിക്കാന്‍ വിദഗ്ധര്‍ പരിശോധനയ്ക്കെത്തുന്നതും കാത്തിരിക്കുകയാണ് സിരിപോണ്‍. അമൂല്യമായ ആമ്പര്‍ഗ്രിസ് തന്നെയാണിതെന്ന് ഉറപ്പിച്ചിട്ട് വേണം ആവശ്യക്കാരെ കണ്ടെത്താന്‍. ഏകദേശം രണ്ട് കോടിക്കടുത്ത് വില ലഭിക്കുമെന്നാണ് നിഗമനം. കിട്ടുന്ന തുക ഉപയോഗിച്ച് സമൂഹത്തിനു വേണ്ടി സഹായം ചെയ്യണമെന്നാണ് തീരുമാനമെന്നും സിരിപോണ്‍ വ്യക്തമാക്കി.
ഖരരൂപത്തില്‍ മെഴുക് പോലെയാണ് ആമ്പര്‍ഗ്രിസ് കാണപ്പെടുക. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക.