കൊവിഡ് ഭേദമായിതിരിച്ചെത്തിയ ഏച്ചിക്കാനം അമ്പങ്ങാട്ട് ക്ഷേത്രത്തിലെ പൂജാരി എ.എം നാരായണൻ നമ്പൂതിരി
ശാരീരിക അവശതയെ തുടർന്ന് മരിച്ചു;
കാഞ്ഞങ്ങാട്: കൊവിഡ് ബാധിച്ച്ചികിത്സയിലായിരുന്ന ക്ഷേത്രപൂജാരി രോഗം ഭേദമായി വീട്ടിൽ തിരിച്ചെത്തിയ ശേഷം ശാരീരിക അവശത അനുഭവപ്പെട്ട് ചികിത്സയ്ക്കിടെ മരണപ്പെട്ടു. മടിക്കെെ ഏച്ചിക്കാനം ചെമ്പിലോട്ടെ അമ്പങ്ങാട്ട് ക്ഷേത്രത്തിലെ പൂജാരി എ.എം നാരായണൻ നമ്പൂതിരി (72)യാണ് കണ്ണൂർ മിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി ചികിത്സയ്ക്കിടെ മരണപ്പെട്ടത്.
ഒരു മാസം മുമ്പ് കൊവിഡ് ബാധിച്ച നാരായണൻ നമ്പൂതിരി പരിയാരം,ചട്ടംഞ്ചാൽ ആശുപത്രികളിൽ ചികിത്സകളിലായിരുന്നു. പിന്നീട് പൂർണ്ണമായും ഭേദപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയിരുന്നു ഏതാനും ദിവസം മുമ്പാണ് ഇദ്ദേഹത്തിന് ശാരീരിക അവശത അനുഭവപ്പെട്ടത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ നില ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീദേവി അന്തർജനമാണ് ഭാര്യ. മക്കൾ: സേതു നമ്പൂതിരി. സഞ്ജയൻ നമ്പൂതിരി.
സഹോദരങ്ങൾ: എ.എം.കൃഷ്ണൻ നമ്പൂതിരി, എ.എം. നാരായണൻ നമ്പൂതിരി.