പ്രണയാഭ്യർത്ഥന നിരസിച്ച ഇരുപത്തിയൊമ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി.
കൊടും ക്രൂരതയ്ക്കൊടുവിൽ യുവാവ് അഴിക്കുള്ളിൽ
സോഫ്റ്റ്വെയർ എഞ്ചിനിയറായ യുവതിയാണ് കൊല്ലപ്പെട്ടത്
ഹൈദരാബാദ്: പ്രണയാഭ്യർത്ഥന നിരസിച്ച ഇരുപത്തിയൊമ്പതുകാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. സോഫ്റ്റ്വെയർ എഞ്ചിനിയറായ യുവതിയാണ് കൊല്ലപ്പെട്ടത്. സൈബരാബാദ് പ്രദേശത്തെ നർസിംഗി പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള ലക്ഷ്മി നഗർ കോളനിയിൽ ചൊവ്വാഴ്ചയാണ് സംഭവം.പ്രതിയായ സൽമാൻ ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷമായി പ്രതിയ്ക്ക് യുവതിയെ പരിചയമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.സൽമാൻ ഉപദ്രവിച്ചെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുൻപ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയ ഇയാൾ വയറിലും നെഞ്ചിലും കത്തികൊണ്ട് കുത്തുകയായിരുന്നു. മാതാപിതാക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.