പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് നാളെ ആരംഭിക്കും
അമ്പലത്തറ: ഉത്തര മലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രവും മാനവികതയ്ക്കും മതസൗഹാർദ്ദത്തിനും എന്നും മാത്യകയുമായ കാഞ്ഞങ്ങാട് പാറപ്പള്ളി മഖാം ഉറൂസ് നാളെ (വ്യാഴം) ആരംഭം കുറിക്കും.4ന് വൈകുന്നേരം 4-30 ന് ഉസ്താദ് , ടി എം, മമ്മി മൗലവി മഖാം പ്രാർത്ഥനക്ക് നേത്രത്വം കൊടുക്കും 5 മണിക്ക് ജമാഅത്ത് പ്രസിഡണ്ട് പി എച്ച്, അബ്ദുൽ ഖാദിർ ഹാജി പതാക ഉയർത്തും. രാത്രി 7 മണിക്ക് സ്വലാത്ത് മജ്ലിസും ഉൽഘാടന സമ്മളനവും നടക്കും. ജമാഅത്ത് ട്രഷറർ എ എം, ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത് കോയ തങ്ങൾ ഉൽഘാടനം നിർവ്വഹിക്കും.എം കെ ഹസൈനാർ കുണ്ടടുക്കം സ്വാഗതം പറയും. അഞ്ചിന് വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് മതപ്രഭാഷണവും മജ് ലിസ് നൂറും നടക്കും.ഉസ്താദ് ഹസൻ അർശദി നേതൃത്വം കൊടുക്കും. ടി.കെ ഇബ്രാഹിം അദ്ധ്യക്ഷത വഹിക്കും.ഹാജി കെ അബൂബക്കർ മാസ്റ്റർ സ്വാഗതം പറയും. മാർച്ച് 6 ശനിയാഴ്ച അബ്ദുൾ ലത്വീഫ് സഖാഫി പാറപ്പള്ളി ഖത്തി ബ് കാന്തപുരം പ്രഭാഷണം നടത്തും. ടി.കെ അബദുൾ റഹ്മാൻ ഹാജി അദ്ധ്യക്ഷത വഹിക്കും. കുഞ്ഞബ്ദുള്ള അമ്പലത്തറ സ്വാഗതം പറയും. മാർച്ച് 7 ഞാറാഴ്ച മതപ്രഭാഷണവും മൗലിദ് പാരയണവും നടക്കും. അബ്ദുൾ അസീസ് അഷറഫി പാണത്തൂർ ചീഫ് ഇമാം ഗ്രാൻ്റ് ജുമാ മസ്ജിദ് കോട്ടിക്കുളം നേത്യത്വം നൽകും. കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് നടക്കുന്ന ഉറൂസ് പരിപാടികളിലേക്ക് കോവിഡ് മാനദണ്ഡം അനുസരിച്ച് മാത്രമേ മഖാം സിയാറത്തിനും മറ്റു പരിപാടികളിലും പങ്കെടുക്കുവാൻ പാടുള്ളുവെന്നും സമാപന ദിവസമായ തിങ്കളാഴ്ച പൊതുജനങ്ങള ക്കായി നൽകുന്ന അന്നദാനം ഉണ്ടായിരിക്കുന്നതല്ലെന്നും ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.