പൊതുവിദ്യാലയത്തിൽ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തുക.കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ
കാഞ്ഞങ്ങാട്: പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരെ സ്ഥിരപ്പെടുത്തണം എന്ന കാഞ്ഞങ്ങാട് നടന്ന കേരള റിസോഴ്സസ് ടീച്ചേഴ്സ് അസോസിയേഷൻ( കെ ആർ ടി എ) രണ്ടാം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ ശോഭ അധ്യക്ഷത വഹിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന് വീണ്ടും അധികാരത്തിൽ എത്തിക്കുന്നതിന് മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.സിപിഎം ജില്ലാ കമ്മിറ്റി അംഗം
അഡ്വ: പി അപ്പുക്കുട്ടൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിഅഡ്വ: രാജ് മോഹൻ, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട്കെ രാഘവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഹരിദാസ്, ജില്ലാ സെക്രട്ടറി ദിലീപ് കുമാർ, എന്നിവർ സംസാരിച്ചു, അസോസിയേഷൻ ജില്ലാ സെക്രട്ടറി എം സുമ സംഘടനാ റിപ്പോർട്ടും, സംസ്ഥാന കമ്മിറ്റി അംഗം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ എൻ ഗോപി സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി
കെ ശോഭ( പ്രസിഡണ്ട്)
ദിവ്യശ്രീ (വൈസ് പ്രസിഡണ്ട്)
എം സുമ( സെക്രട്ടറി)
ജസ്റ്റിൻ( ജോ: സെക്രട്ടറി)
ആർ സിന്ധു( ട്രഷറർ)