ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി രംഗത്തിറങ്ങണം
അംഗൻവാടി വർക്കേഴ്സ് ഹെൽപ്പേഴ്സ് അസോസിയേഷൻ
കാഞ്ഞങ്ങാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് വീണ്ടും അധികാരത്തിൽ എത്തിക്കുന്നതിന് മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് കാഞ്ഞങ്ങാട് നടന്ന അംഗൻവാടി വർക്കേഴ്സ് ഹെൽപ്പേഴ്സ് അസോസിയേഷൻ( സിഐടിയു) ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മേരി ജോബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി. പി. വനജ അധ്യക്ഷത വഹിച്ചു.
സിഐടിയുസംസ്ഥാനകമ്മിറ്റി അംഗങ്ങളായ യൂ തമ്പാൻ നായർ, കാറ്റാടി കുമാരൻ, ഏരിയാ സെക്രട്ടറി കെ വി രാഘവൻ, വസന്തകുമാരി എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ വി രാഗിണി സ്വാഗതം പറഞ്ഞു