കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് നടന് ഫഹദ് ഫാസിലിന് പരിക്ക്
കൊച്ചി: നടന് ഫഹദ് ഫാസിലിന് പരിക്ക്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം. അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായതെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് ലഭിക്കുന്ന വിവരം.