സൂചി കയറുമ്പോള്‍ ഉള്ള ചെറിയ വേദന മാത്രം’; വാക്സിന് സ്വീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊറോണ വാക്സിന് സ്വീകരിച്ചു. തൈക്കാട് വാക്സിനേഷന് കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി വാക്സിന് സ്വീകരിച്ചത്. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പം വാക്സിന് സ്വീകരിച്ചു.
വാക്സിന് സ്വീകരിക്കുന്നതില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ആരും അറച്ചുനില്‍ക്കരുത്. അത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. സൂചി കയറുമ്പോള്‍ ഉള്ള ചെറിയ വേദനമാത്രമേ ഉണ്ടായിരുന്നുള്ളൂ. അരമണിക്കൂര്‍ കഴിഞ്ഞിട്ടും മറ്റ് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ വാക്സിന് സ്വീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വാക്സിനേഷന് കേന്ദ്രത്തിലെത്തിയാണ് ആരോഗ്യമന്ത്രി വാക്സിന് സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിയാണ് കടന്നപ്പള്ളി രാമചന്ദ്രന് വാക്സിന് എടുത്തത്.