കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ വധശ്രമം.
പിന്നിൽ ലീഗെന്ന് സി പി എം
കാഞ്ഞങ്ങാട്: മാണിക്കോത്ത് ഡി വൈ എഫ് ഐ പ്രവർത്തകന് നേരെ വധശ്രമം.
കഴിഞ്ഞ ദിവസം രാത്രി മാണിക്കോത്തെ ഡി വൈ എഫ് ഐ പ്രവർത്തകൻ ധനേഷിനെയാണ് കൊലപ്പെടുത്താൻ ശ്രമം നടന്നത്.ധനേഷിൻ്റെ ഒരു കൈയ്യും കാലും അക്രമത്തിൽ തകർന്നു.ഗുരുതരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
നിലവിളി ശബ്ദം കേട്ട് പരിസരവാസികൾ ഓടി എത്തിയതിനാൽ ധനേഷിനെ ഉപേക്ഷിച്ച് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.. ആക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരാണെന്നും, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ലീഗ് അക്രമം നടത്തി പ്രകോപനം സൃഷടികുകയാണെന്നും ഡിവൈഎഫ് ഐ നേതാക്കൾ പറഞ്ഞു. തിരിച്ചടി നേരിടുമ്പോൾ സിപിഎം ഭീകരത എന്ന് പറഞ്ഞു വോട്ട് പിടിക്കാൻ ഉള്ള ശ്രമമാണെന്നും സിപിഐഎം ആരോപിച്ചു.
ലീഗിന് ഒരു രക്തസാക്ഷിയെ കിട്ടിയാലേ തിരഞ്ഞെടുപ്പിൽ വിജയിക്കാനാവു എന്ന നേതാവിന്റെ വാട്സാപ്പ് സന്ദേശം പുറത്ത് വന്നത് ഈ അടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിൻ്റെ പശ്ചാത്തലത്തിൽ സംഭവം ഗൗരവത്തോടെ കാണണമെന്ന് സി പി എം നേതാക്കൾ വ്യക്തമാക്കി