മുസ്ലീംലീഗിന് അധികസീറ്റു നല്‍കരുത്, തുറന്നടിച്ച് കെപിസിസി ട്രഷറര്കൊച്ചുമുഹമ്മദ്
തൃശൂര്‍: മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റ് നല്‍കുന്നതിനെതിരെ കെപിസിസി ട്രഷറര്‍ രംഗത്ത്. കെപിസിസി ന്യൂനപക്ഷ വകുപ്പ് ചെയര്മാന് കൂടിയായ കെ കെ കൊച്ചുമുഹമ്മദാണ് പ്രതിഷേധവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും കത്തയച്ചു.മുസ്ലിംലീഗിന് നിലവില്‍ 23 സീറ്റുണ്ട്. അതായത് മൊത്തം സീറ്റിന്റെ 16.42 ശതമാനം. മലപ്പുറത്ത് 16ല്‍ 12സീറ്റും ലീഗിനാണ് നല്‍കുന്നത്. അതായത് 75ശതമാനം സീറ്റ്. മലപ്പുറത്ത് മുസ്ലിം സമുദായം ജനസംഖ്യയുടെ 70 ശതമാനത്തില്‍ താഴെയാണ്. തെക്കന്‍ കേരളത്തില്‍ ലീഗിന് കാര്യമായ ജനസ്വാധീനമില്ല. അവിടെയും ലീഗ് അധിക സീറ്റുകള്‍ ആവശ്യപ്പെടുന്നത് അനുവദിക്കരുത്. ലീഗിന് കൂടുതല്‍ സീറ്റ് നല്കുന്നതിലുടെ യുഡിഎഫിലെ മറ്റു കക്ഷികളിലെ മുസ്ലീം സമുദായക്കാര്‍ക്ക് അവസരം നഷ്ടപ്പെടുകയാണെന്നും കത്തില്‍ പറയുന്നു.
കേരളത്തിലെ ജനസംഖ്യയുടെ 26.5ശതമാനമാണ് മുസ്ലിം സമുദായം. മുസ്ലിം ലീഗില്‍ 99.9ശതമാനവും മുസ്ലിം സമുദായക്കാരാണ്. മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരെയാണ് ലീഗ് സ്ഥാനാര്‍ഥികളാക്കുന്നത്. സാമുദായിക ആനുപാതം അനുസരിച്ച് യുഡിഎഫില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ 10 ശതമാനം പേര്‍ക്കാണ് മുസ്ലിം സമുദായത്തില്‍ നിന്നും സ്ഥാനാര്‍ഥികളാക്കുന്നത്.
ഇനിയും ലീഗിന് സീറ്റ് വര്‍ധിപ്പിച്ചാല്‍ ആനുപാതികമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഘടക കക്ഷികളില്‍ നിന്നും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് മത്സരിക്കാനുള്ള അവസരം നഷ്ടമാകും. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിലുള്ള മുസ്ലിം നേതാക്കള്‍ നിരാശയിലാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ പണിയെടുക്കുന്ന മുസ്ലിം സമുദായത്തില്‍ നിന്നുള്ള നേതാക്കന്മാരെ സ്ഥാനര്ഥികളാക്കാന് പല കാരണങ്ങളാല്‍ കഴിഞ്ഞിട്ടില്ലെന്നും കത്തില്‍ പറയുന്നു.