നിയമസഭാ തിരഞ്ഞെടുപ്പ്കേന്ദ്രസേനയും പോലീസും കാഞ്ഞങ്ങാട്ട് റൂട്ട് മാർച്ച് നടത്തി.
കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ പോലീസ് സേന റൂട്ട് മാർച്ച് നടത്തി.ഹോസ്ദുർഗ് പോലീസും സി.ആർ.പി.എഫും കമാൻഡോകളുമുൾപ്പെടുന്ന സേനയാണ് ഇന്ന് രാവിലെ നഗരത്തിൽ റൂട്ട് മാർച്ച് നടത്തിയത്. മാർച്ചിന് കാഞ്ഞങ്ങാട് ഡി.വൈഎസ്.പി സജേഷ് വാഴവളപ്പിൽ, ഐ പി , പി.കെ മണി എന്നിവർ നേതൃത്വം നൽകി.