പരാതിക്കാരിയെ അറിയില്ല, ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും; പീഡന പരാതിയില്‍ പ്രതികരണവുമായി കര്‍ണാടക മന്ത്രി
ബംഗളൂരു: തനിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗിക പരാതിയില്‍ പ്രതികരണവുമായി കര്‍ണാടക ജലവിഭവ വകുപ്പു മന്ത്രി രമേശ് ജാര്‍ക്കിഹോളി. പരാതി നല്കിയ പെണ്‍കുട്ടിയെ അറിയില്ലെന്നും, ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബി ജെ പി നേതൃത്വത്തെ കണ്ട് വിശദീകരണം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം രാജിവയ്ക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം മന്ത്രിയ്ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ സാമൂഹിക പ്രവര്‍ത്തകനും, നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദനേഷ് കല്ലഹള്ളി മന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.കൂടാതെ മന്ത്രിയുടെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ജോലി വാഗ്ദ്ധാനം ചെയ്ത് മന്ത്രി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് ആരോപണം. രമേശ് ജാര്‍ക്കിഹോളിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ദനേഷ് കല്ലഹള്ളി പരാതി നല്‍കിയിട്ടുണ്ട്.