ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂരിൽ എം രാജഗോപാലൻ തന്നെ കാസര്‍കോട് സിപിഎം സാധ്യത പട്ടിക തയ്യാറായി.
കാസര്‍കോട്: ജില്ലയിലെ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയായി. ജില്ലയില്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് സിപിഎം മത്സരിക്കുക. കാസര്‍കോട് ഐ.എന്‍.എല്ലും
കാഞ്ഞങ്ങാട് സിപിഐയുമാണ് മത്സരിക്കുക.
തൃക്കരിപ്പുരില്‍ സിറ്റിങ് എംഎല്‍എ എം.രാജഗോപാലിനെയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മഞ്ചേശ്വരത്ത് ശങ്കര്‍ റേ, ജയാനന്ദന് എന്നിവരെയും. 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശങ്കര്‍ റേ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നു. മൂന്നാം സ്ഥാനത്തായിരുന്നു അന്ന് സിപിഎം.
ഉദുമയില്‍ സിറ്റിങ് എംഎല്‍എ കെ.കുഞ്ഞിരാമന് പകരം സി.എച്ച്.കുഞ്ഞമ്പുവിനെയാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇന്ന് വിദ്യാനഗർ എ കെ ജി മന്ദിരത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്റെ
സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.