ഇടുക്കിയില്‍ മരം മുറിഞ്ഞ് വീണ് അദ്ധ്യാപകന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കിയില്‍ മരം മുറിഞ്ഞ് വീണ് അദ്ധ്യാപകന് ദാരുണാന്ത്യം. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് നെടുങ്കണ്ടം എഴുകുംവയല്‍ കൊച്ചുപറമ്പില്‍ ലിജി വര്‍ഗ്ഗീസാണ് മരിച്ചത്. 48 വയസായിരുന്നു അദ്ദേഹത്തിന്. ഇന്ന് ഉച്ചയോടു കൂടിയാണ് അപകടം.
ഇരട്ടയാറില്‍ വീട് നിര്‍മ്മിക്കുന്നതിനായി മരം മുറിച്ച് മാറ്റുന്നതിനിടയിലാണ് അപകടം. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂള്‍ മുറ്റത്തെ കൃഷി പരിപാലനത്തിന് സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡ് രണ്ട് തവണ നേടിയിട്ടുള്ള അദ്ധ്യാപകനാണ് ലിജി.