സര്‍ക്കാറിന്റെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് സ്വകാര്യ പി.ആര് കമ്പനി; കരാര്‍ ഒന്നരക്കോടിയിലേറെ രൂപക്ക്
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്രചാരണം സ്വകാര്യ പി.ആര് കമ്പനിയെ ഏല്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കര്‍ണാടക ആസ്ഥാനമായ കണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍ എന്ന പി.ആര് കമ്പ നിയുമായാണ് കരാര്‍. 1.51 കോടി രൂപയാണ് ഇവര്‍ക്കുള്ള പ്രതിഫലം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പുറത്തിറങ്ങിയ ഫെബ്രുവരി 26നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍ക്കാറിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനാണ് കരാര്‍. ഇതുസംബന്ധിച്ച് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ മൂന്ന് കമ്പനികളാണ് അപേക്ഷിച്ചത്. ഏറ്റവും കുറഞ്ഞ തുകയായ 1,51,23000 രൂപ രേഖപ്പെടുത്തിയ കണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍ കരാര്‍ നല്‍കുകയായിരുന്നു.
വിദഗ്ധ സമിതി മുമ്പാകെ അവതരിപ്പിച്ച പ്രസന്റേഷന് ലഭിച്ച മാര്‍ക്കും ഫിനാന്‍ഷ്യല്‍ സ്കോറും പരിഗണിച്ചാണ് കണ്സപ്റ്റിനെ പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ വകുപ്പാണ് ഇവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക.