കാസർകോട് നഗരത്തിൽ വീണ്ടും ഗുണ്ടാ വിളയാട്ടം, ഉപ്പള സ്വദേശിയെയും പെൺകുട്ടിയെയും ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി,
കാസർകോട്: കാസർകോട് നഗരത്തിൽ ഗുണ്ടാ വിളയാട്ടം. പെൺകുട്ടിയെയും സുഹൃത്തിനെയും ഏഴംഗ സംഘം തട്ടിക്കൊണ്ടു പോയി , ഇന്ന് രാവിലെ ആറുമണിക്കാണ് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ക്യാപിറ്റൽ ഇൻ ഹോട്ടലിന് സമീപത്തുവെച്ച് ഏഴംഗ സംഘം യുവതിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയത്. തമിഴ്നാട് സ്വദേശിയും സുഹൃത്തുമായ യുവതിയെ തലപ്പാടി സ്വദേശിയായ ഷൗക്കത്ത് മംഗളൂരു പമ്പ്വെലിന് സമീപത്തുവെച്ചു കാറിൽ കയറ്റി കാസർകോട് കൊണ്ടുവരികയും പഴയ ബസ്റ്റാൻണ്ടിന് സമീപത്തുള്ള ഹോട്ടലിൽ ചായ കുടിച്ച ശേഷം പിന്നീട് പുതിയ ബസ് സ്റ്റാൻഡിന്റെ
സമീപത്തുള്ള ക്യാപിറ്റൽ ഇന്ന് ഹോട്ടലിന് സമീപം എത്തുകയും ചെയ്തിരുന്നു , ഇതിനിടയിലാണ് ഇവരെ പിന്തുടർന്ന് വന്ന ഒരു സ്വിഫ്റ്റ് കാർ യുവതിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഷിഫിറ്റ് കാറിനെ തടയിട്ട് ഏഴംഗസംഘം ഇറങ്ങുകയും ഷൗക്കത്തലിയെ വലിച്ചിറക്കി ക്രൂരമായ മർദിച്ച് ഷൗക്കത്ത് സഞ്ചരിച്ച കാറിൽ തന്നെ കടത്തിക്കൊണ്ടു പോയത്. ഷൗക്കത്തി നൊപ്പം ഉണ്ടായിരുന്ന കാർ ഉടമസ്ഥനായ ലത്തീഫിനെ സംഘം ഒഴിവാക്കുകയും ചെയ്തു. തുടർന്ന് ലത്തീഫ് വിവരം കാസറകോട് ടൌൺ പോലീസിനെ അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു . ഷൗക്കത്ത് സുഹൃത്തിനെ എയർ പ്പോർട്ടിൽ നിന്നും കൊണ്ടുവരാൻ സഹായം ചോദിച്ചുപ്പോൾ കാർ കൈമാറാൻ സാധിക്കില്ലെന്നും തൻറെ കൂടെ ഞാനും വരാം എന്നുപറഞ്ഞാണ് ലത്തീഫ് വീട്ടിൽ നിന്നും കൂടെ ഇറങ്ങിയത്. ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിൽ കാസർകോട് ടൗൺ പോലീസ് സി ഐ കെ വി ബാബു, എസ് ഐ മാരായ ഷാജു ,രഞ്ജിത് ,മധു, നാരായണന്, എ എസ് ഐ മനോജ് പ്രത്യേക സ്ക്വാഡ് അംഗങ്ങളായ ഓസ്റ്റിൻ തമ്പി, നാരായണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത് . കഴിഞ്ഞദിവസം തായലങ്ങാടിയിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ പിന്നാലെയാണ് നഗരത്തെ ഞെട്ടിച്ച വീണ്ടും അക്രമം ഉണ്ടായത്