മദ്ധ്യപ്രദേശ് ബിജെപി എംപി നന്ദ്കുമാര്‍ സിങ് ചൗഹാന് കോവിഡ് ബാധിച്ച് മരിച്ചു
മദ്ധ്യപ്രദേശ് : മദ്ധ്യപ്രദേശിലെ ബിജെപി എംപി നന്ദ കുമാര്‍ സിംഗ് ചൗഹാന് അന്തരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഡല്‍ഹിയിലെ മൊഡന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നേരത്തെ എംപിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിന്റെ പിന്തുണയിലായിരുന്നു അദ്ദേഹം ജീവന് നിലനിര്ത്തിയത്നന്ദ കുമാറിന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മദ്ധ്യപ്രദേശില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ച നേതാവാണ് നന്ദകുമാറെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.കോണ്‍ഗ്രസിന്റെ അരുണ്‍ സുബാഷ് ചന്ദ്ര യാദവിനോട് പരാജയപ്പെട്ട 2009-14 വര്‍ഷത്തെ കാലയളവ് ഒഴികെ 1996 മുതല്‍ ചൗഹാന് ലോക്സഭയിലെ ഖണ്ട്വ സീറ്റിനെ നന്ദകുമാര്‍ പ്രതിനിധീകരിച്ചിരുന്നു.