ചാവക്കാട് അമ്മയും ഒന്നര വയസ്സുള്ള മകളും മരിച്ച നിലയില്‍
തൃശൂര്‍ :ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടില്‍ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ച നിലയില്‍. ബ്ലാങ്ങാട് ചക്കാണ്ടന്‍ ഷണ്മുഖന്റെ മകള്‍ ജിഷ (24), മകള്‍ ദേവാംഗന എന്നിവരെയാണ് മരിച്ച നിലയില്‍ ഇന്നലെ ഒരു മണിയോടെ കണ്ടത്.
സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് പേരകം സ്വദേശി അരുണ്‍ ലാല്‍ ഒന്നര മാസം മുന്‍പു വിദേശത്തേക്കു മടങ്ങിയിരുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം ജിഷ ജീവനൊടുക്കിയെന്നാണ് കരുതുന്നതെന്നു പൊലീസ് പറഞ്ഞു.