പാലക്കാട്ടെ തരൂരില്‍ മന്ത്രി ബാലന് പകരം ഭാര്യഡോ.ജമീലയെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് സിപിഎം തീരുമാനം
പാലക്കാട്: മന്ത്രി എ കെ ബാലന് പകരം തരൂര്‍ നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ മത്സരിക്കുമെന്ന് സൂചന. ഡോ കെ പി ജമീലയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ സജീവമായ ചര്‍ച്ചയാണ് നടക്കുന്നത്. ഇന്ന് ചേരുന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും.മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറായ ജമീല നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയാണ്. ബാലന് നാല് ടേം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ നീക്കം. 2011 മുതല്‍ എ കെ ബാലനാണ് തരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.2008ലെ നിയമസഭാ പുനര്‍നിര്‍ണയത്തോടെയാണ് തരൂര്‍ മണ്ഡലം നിലവില്‍ വരുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമായ തരൂര്‍ സി പി എമ്മിന്റെ ഉറച്ച കോട്ടയാണ്. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര, കാവശേരി, കോട്ടായി, കുത്തന്നൂര്‍, പെരിങ്ങോട്ടുകുറിശി, പുതുക്കോട്, തരൂര്‍, വടക്കാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊളളുന്ന തരൂരില്‍ നിന്ന് 2011ല്‍ പാലക്കാട് ജില്ലയിലെ എറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയായിരുന്നു എ കെ ബാലന്റെ വിജയം. 2016ല്‍ 23,068 വോട്ടിനായിരുന്നു ബാലന് വിജയിച്ചത്.