തൃക്കരിപ്പൂര്‍ മാണിയാട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
തൃക്കരിപ്പൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പിലിക്കോട് മാണിയാട്ടെ എ. രാഘവന്റെയും വി. ജാനകിയുടെയും മകൻ വി.രാജേഷ് (30) ആണ് മരണപ്പെട്ടത്. മാണിയാട്ട് എ. ആർ ഡെക്കറേഷൻ ഉടമയാണ്. മാണിയാട്ട് ഹോമിയോ ബസ്സ് സ്റ്റോപ്പിന് സമീപം വെള്ളിയാഴ്ചയാണ് അപകടം നടന്നത്. സാരമായി പരിക്കേറ്റ രാജേഷ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ നാട്ടിലെത്തിക്കും.മീര ഏക സഹോരിയാണ്. അപകടത്തിൽ സാരമായി പരിക്കേറ്റ മണിയാട്ട് സ്വദേശി ടി.പി മധു കണ്ണൂർ ആശുപത്രിയിൽ ച ചികിത്സയിൽ കഴിയുന്നു