കാഞ്ഞങ്ങാട് ത്യാഗരാജ സംഗീതോത്സവത്തിന് ഇന്ന് തിരി തെളിയും
കാഞ്ഞങ്ങാട്: നാടിനെ സംഗീതസാന്ദ്രമാക്കി ത്യാഗരാജ പുരന്ദരദാസ സംഗീതോത്സവത്തിന് നാളെ തിരിതെളിയും. രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തിൽ വൈകീട്ട് അഞ്ചിന് ഉദ്ഘാടന കച്ചേരിയിൽ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസ ഭാഗവതർ പാടും. എസ്. നവനീത് കൃഷ്ണൻ(വയലിൻ), പാലക്കാട് കെ.എസ്. മഹേഷ്കുമാർ(മൃദംഗം), പയ്യന്നൂർ ടി. ഗോവിന്ദപ്രസാദ്(മോർസിംഗ്) എന്നിവരാണ് പിന്നണി. 3 ന് രാവിലെ ഏഴിന് ഉഞ്ഛവൃത്തി നടക്കും. ഒമ്പതിന് അമ്പതോളം സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്നകീർത്തനാലാപനം. 10 മുതൽ നാലു വരെ സംഗീതാരാധന. വൈകീട്ട് അഞ്ചിന് സമാപനക്കച്ചേരിയിൽ മുരളീസംഗീത് പാടും. ഗണരാജ് കാർലെ വയലിൻ വായിക്കും. പയ്യന്നൂർ പി. വി.രാജൻ മൃദംഗത്തിലും ബെള്ളിക്കോത്ത് രാജീവ് ഗോപാൽ മുഖർശംഖിലും താളമിടും.തുടർന്ന് ആഞ്ജനേയോത്സവത്തോടെ മംഗളം പാടും.