തെങ്ങ്മുറിഞ്ഞു വീണ് തൊഴിലാളി മരിച്ചു
കൊയിലാണ്ടി: തെങ്ങു മുറിഞ്ഞു വീണ് തൊഴിലാളി മരിച്ചു. മുറിക്കുന്നതിനിടെയാണ് അപകടം. ഫയർഫോഴ്സിൻ്റെ സിവിൽ ഡിഫൻസ് വളണ്ടിയറായ മേലൂർ എടക്കാട്ടു പറമ്പത്ത് ബാലനാണ്(55) മരിച്ചത്. തിങ്കളാഴ്ച രാവിലെ കച്ചേരിപ്പാറക്ക് സമീപമുള്ള വീട്ടിലാണ് അപകടം. മുറിക്കാനായി കയറിയ തെങ്ങ് നടു പൊട്ടിവീഴുകയായിരുന്നു. ഒരു വർഷമായി കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയറായി സേവനമനുഷ്ടിക്കുകയായിരുന്നു. രക്ഷപ്രവർത്തനങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ഫയർഫോഴ്സ് ഡി ജി പി യുടെ പ്രത്യേക പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. കടലുണ്ടി തീവണ്ടി അപകടം, വിയ്യൂർ മണ്ണിടിച്ചിൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തി. പരേതരായ ചെറിയേക്കൻ – മാതദമ്പതികളുടെ മകനാണ്. ഭാര്യ: ബിജി ( ചെങ്ങോട്ടുകാവ് പഞ്ചായത്ത് മുൻ അംഗം )
മക്കൾ: അഞ്ജന, അഖിൽമരുമകൻ: രജീഷ് (ദുബൈ)
സഹോദരർ: രാഘവൻ, ദാമോദരൻ, സരസ, ശങ്കരൻ, നാരായണൻ, ലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ (സി പി ഐ എം ചെങ്ങോട്ടു കാവ് ലോക്കൽ കമ്മറ്റി അംഗം), ശ്രീധരൻ