കാഞ്ഞങ്ങാട്ട് കാർ ആക്സസറീസ് കടകത്തി നശിച്ചു
കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ തെക്കേപുറം സൽത്താൻ ഗോൾഡിന് എതിർവശം പ്രവർത്തിക്കുന്ന കാർ ആക്സസറീസ് കട
ട്രാക്ക് കൂൾ ഇന്ന് പുലർച്ചെ 6.30 ഓടെ കത്തിനശിച്ചു.
കാഞ്ഞങ്ങാട് അഗ്നി രക്ഷാ സേനയെത്തി തീയണച്ചു. കടയ്ക്കകത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട സമീപവാസികളാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത് തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല കട പൂർണ്ണമായും കത്തിനശിച്ചു.നാശനഷ്ടം കണക്കാക്കിയിട്ടില്ല കുശാൽ നഗർ ഫൈസലിന്റേതാണ് സ്ഥാപനം