ടിക്കറ്റ് റോളര്‍ ശേഖരണത്തിലൂടെ വേറിട്ട ഒരു പരിസ്ഥിതി സംരക്ഷണം നടത്തി അഞ്ചാം ക്ലാസ്സുകാരി
ചെറുവത്തൂർ: ഹരിത കേരളം കാസറഗോഡ് ജില്ല നടപ്പിലാക്കുന്ന കാർബൺ ഫ്രീ ജീവിതം.. C4 You പരിപാടിയുടെ ഭാഗമായി കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥിനി കെ. ചന്ദന വേറിട്ട ഒരു പരിപാടിയിലൂടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളിയാവുകയാണ്. വെറുതെ വലിച്ചെറിയപ്പെടുന്ന ടിക്കറ്റ് റോളർ വലിച്ചെറിയപ്പെടാതെ ശേഖരിച്ച് വെച്ച് പ്ലാസ്റ്റിക്ക് മാലിന്യം മണ്ണിലെത്താതെ തടയുകയാണ് ചന്ദനയും ചേച്ചി ശ്രീ ലക്ഷ്മിയും.KSRTC പയ്യന്നൂർ ഡിപ്പോയിലെ കണ്ടക്ടറായ അച്ഛൻ കൊണ്ടുവരുന്ന ടിക്കറ്റ് മെഷിനിലെ പ്ലാസ്റ്റിക്ക് കവർ ശേഖരിച്ചു പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാവുകയാണ് ഈ കൊച്ചുബാലിക.17 വർഷമായി KSRTCയിൽ ജോലിചെയ്യുന്ന അച്ഛൻ ടിക്കറ്റ് റാക്ക് നിർത്തലാക്കി ടിക്കറ്റ് മെഷീൻ വന്നതുമുതൽ ഒരു കൗതുകത്തിന് കൊണ്ടുവന്ന ടിക്കറ്റ് റോളർ ചന്ദന വെറുതെ കളയാതെ ശേഖരിച്ച് വെച്ചു. ചെറുവത്തൂർ കണ്ണംകുളത്തെ ചന്ദ്രൻ സുജിത ദമ്പതികളുടെ മകളാണ് ചന്ദന. ഇതേ സ്കൂളിൽ ഒമ്പതാം തരത്തിൽ പഠിക്കുന്ന ശ്രീലക്ഷ്മി സഹോദരിയാണ്. അമ്മമ്മ സരോജിനിയും എല്ലാത്തിനും ഒപ്പമുണ്ട്. വിദ്യാലയത്തിൽ നടക്കുന്ന വീട്ടിലൊരു പച്ചക്കറി കൃഷി, ശലഭ നിരീക്ഷണം ,ജലസംരക്ഷണ പ്രവർത്തനം പരിസ്ഥിതി സ ർ ഗ വാണി എന്നിവയിലൊക്കെ സജീവമായി പ്രവർത്തിക്കുകയാണ് ചന്ദന.