ഇരുവൃക്കകളും തകരാറിലായ സത്യയ്ക്ക്ചികിത്സാ സഹായം കൈമാറി
പരപ്പ :പരപ്പയ്ക്കടുത്ത ബാനത്തെ ഇരുവൃക്കകളും തകരാറിലായ സത്യയ്ക്ക് സിറ്റിസൺ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ് തോടംചാൽ സ്വരൂപിച്ച സാമ്പത്തികസഹായം സത്യ ചികിത്സാ സഹായ നിധി ചെയർപേഴ്സൺ ശ്രീമതി മതി ഉഷ ടി.വിക്ക് സിറ്റിസൺ ക്ലബ്ബ് സെക്രട്ടറി മോഹനൻ മാസ്റ്റർ കൈമാറി. രണ്ട് കുട്ടികളുടെ അമ്മയായ സത്യയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപയാണ് ഡോക്ടർമാർ ചെലവ് കണക്കാക്കിയിരിക്കുന്നത്. കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുന്ന സത്യയുടെ ഭർത്താവ് മധു പ്രിയതമയ്ക്ക് വൃക്ക കൊടുക്കാൻ ഒരുക്കമാണ്. ചികിത്സക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്താൻ കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്. Account No.47062200026800
IFSC Code SYNB004706