ചായപ്പൊടി ഒരു കിലോയ്ക്ക് മൂന്ന് ലക്ഷം രൂപ: ഒരു കപ്പ് ചായയ്ക്ക് ആയിരം രൂപ? ഇത്ര വിലവരാന്‍ എന്താണ് ആ ചായയുടെ പ്രത്യേകത?
കൊല്‍ക്കത്ത: ഒരു കപ്പ് ചായയ്ക്ക് ആയിരം രൂപ.വില കേട്ടാല്‍ ആരും ഒന്ന് സംശയിക്കുമെങ്കിലും ഇത് വാസ്തവമാണ്. ആയിരം രൂപ വിലയുള്ള ഒരു കപ്പ് ചായയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.കൊല്‍ക്കത്തയിലെ ഒരു ചായക്കടയില്‍ ആണ് ആയിരം രൂപ വിലയുള്ള ഈ പ്രത്യേക ചായ ലഭിക്കുന്നത് .
ആയിരം രൂപ വിലവരാന്‍ ഈ ചായയ്ക്കെന്താണ് പ്രത്യേകത എന്നാണ് സമൂഹമാദ്ധ്യമങ്ങള്‍ തിരക്കുന്നത്. അതിനുള്ള ഉത്തരം ഇതാണ്. കിലോ ഗ്രാമിന് മൂന്നു ലക്ഷത്തോളം വിലവരുന്ന ബോ ലേ ടീയാണ് ഇവിടെ തയ്യാറാക്കുന്നത്. ചൈനയിലെ യുനാനില്‍ മാത്രം നിര്‍മിച്ചുവരുന്ന പ്രത്യേക തരം ചായയാണിത്. തേയിലകള്‍ കാലങ്ങളോളം എടുത്തുവച്ച് ഉണക്കി ഉപയോഗിക്കുന്ന രീതിയാണിതില്‍ സ്വീകരിക്കുന്നത്. മുകുന്ദപുരില്‍ പാര്‍ഥ പ്രതിം ഗാംഗുലി എന്നയാളാണ് ഈ ചായക്കട നടത്തുന്നത്.
ഒരു കപ്പിന് പന്ത്രണ്ട് രൂപ മുതല്‍ ആയിരം രൂപ വരെ വിലയുള്ള ചായകളാണ് ഇവിടെയുള്ളത്. നൂറോളം വ്യത്യസ്ത രുചിയിലുള്ള ചായകളും ഇവിടെ ലഭ്യമാണ്. സില്‍വര്‍ നീഡില്‍ വൈറ്റ് ടീ, ലാവെന്‍ഡര്‍ ടീ, ചെമ്പരത്തി ടീ, വൈന്‍ ടീ, തുളസി-ഇഞ്ചി ചായ തുടങ്ങി നിരവധി വ്യത്യസ്ത ചായകളും ഇവിടെയുണ്ട്.
ഏഴു വര്‍ഷം മുമ്പ് ഒരു കമ്പനിയില്‍ ജോലി ചെയ്യവേയാണ് പാര്‍ഥ പ്രതിം വ്യത്യസ്തമായ ഈ ചായക്കടയെക്കുറിച്ച് ചിന്തിക്കുന്നത്. സാധാരണ ചായകള്‍ എങ്ങനെയാണ് ഒരു വ്യത്യസ്തതയോടെ അവതരിപ്പിക്കുക എന്ന ചിന്തയില്‍ നിന്നാണ് ഈ സംരംഭം പിറന്നതെന്നും അദ്ദേഹം പറയുന്നു.